PM Modi US Visit: അഫ്ഗാൻ ഭീകര താവളമാകരുത്; പാക് ഇടപെടലിൽ ആശങ്ക പങ്കുവെച്ച് ഇരുരാജ്യങ്ങളും

PM Modi US Visit: പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള (Joe Biden) കൂടിക്കാഴ്ചയ്ക്ക ശേഷം ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ അദ്ധ്യായത്തിന്റെ തുടക്കം എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്.  

Written by - Zee Malayalam News Desk | Last Updated : Sep 25, 2021, 07:52 AM IST
  • മോദി-ബൈഡൻ കൂടിക്കാഴ്ച നടത്തി
  • ശേഷം ആദ്യത്തെ വ്യക്തിപരമായ QUAD ഉച്ചകോടി നടന്നു
  • QUAD ആഗോള നന്മയ്ക്കുള്ള ശക്തിയാണെന്ന് പ്രധാനമന്ത്രി മോദി പ്രശംസിച്ചു
PM Modi US Visit: അഫ്ഗാൻ ഭീകര താവളമാകരുത്; പാക് ഇടപെടലിൽ ആശങ്ക പങ്കുവെച്ച് ഇരുരാജ്യങ്ങളും

വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും (PM Modi) അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള (Joe Biden) കൂടിക്കാഴ്ചയ്ക്ക ശേഷം ഇത് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള പുതിയ അദ്ധ്യായത്തിന്റെ തുടക്കം എന്നാണ് ബൈഡൻ വിശേഷിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചബന്ധമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

ബൈഡൻ (Joe Biden) അധികാരമേറ്റ ശേഷമുള്ള ഇരുവരുടേയും ആദ്യ കൂടിക്കാഴ്‌ചയാണിത്.  വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽവെച്ചായിരുന്നു കൂടിക്കാഴ്‌ച. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം തുടർന്നും ശക്തപ്പെടുത്തുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി 2014ലും 2016ലും ബൈഡനുമായി സംവദിക്കാൻ അവസരം ലഭിച്ചിരുന്നുവെന്നും അന്ന് ബൈഡൻ ഇന്ത്യയും യുഎസും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള കാഴ്‌ച്ചപ്പാടുകൾ പങ്കുവെച്ചുവെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 

Also Read: PM Modi US Visit: കമലാ ഹാരിസുമായി കൂടിക്കാഴ്ച നടത്തി മോദി; ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളി 

കൂടിക്കാഴ്ചക്കിടയിൽ ബൈഡൻ കുടുംബത്തിലെ അഞ്ച് പേർ ഇന്ത്യയിൽ ഉണ്ടെന്നതിനെക്കുറിച്ചും ബൈഡൻ വാചാലനായി.  കൊറോണ മഹമാരിയിൽ ബൈഡൻ സ്വീകരിച്ച നിലപാടുകളെ പ്രധാനമന്ത്രി (PM Modi) പ്രശംസിക്കാനും മറന്നില്ല. ഇതിനിടയിൽ വൈറ്റ് ഹൗസിന് പുറത്ത് പ്രധാനമന്ത്രിയ്‌ക്ക് ഗംഭീര സ്വീകരണമാണ് ഇന്ത്യക്കാർ ഒരുക്കിയിരുന്നത്. 

കൂടിക്കാഴ്ചയിൽ അഫ്ഗാനിസ്ഥാനിലെ പാകിസ്ഥാന്റെ ഇടപെടലിൽ ഇരു രാജ്യങ്ങളും ആശങ്ക പങ്കുവച്ചു. അഫ്ഗാൻ ഭീകരസംഘടനകളെ ആരും പ്രോത്സാഹിപ്പിക്കരുതെന്നും, അഫ്ഗാനിസ്ഥാൻ ഭീകരതാവളം ആകരുതെന്നും ഇരുരാജ്യങ്ങളും ആവശ്യപ്പെട്ടു. 

Also Read: PM Kisan:കർഷകർക്ക് സന്തോഷവാർത്ത, ഇപ്പോൾ 6000 ന് പകരം ലഭിക്കും 36000 രൂപ; എങ്ങനെ? അറിയേണ്ടതെല്ലാം

ക്വാഡ് ഉച്ചകോടിയിൽ (QUAD Summit) ഇന്ത്യയിൽ നൂറു കോടി വാക്സീൻ ഉൽപ്പാദിപ്പിക്കാൻ അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു.  കൂടാതെ ഇന്തോ പസഫിക് മേഖലയുടെ സമാധാനത്തിനും വികസനത്തിനും ക്വാഡ് സഹായകരമാണെന്നും പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. 

ക്വാഡ് രാജ്യങ്ങളിലെ വിദ്യാർഥികൾക്ക് അമേരിക്കയിൽ തുടർ വിദ്യാഭ്യാസത്തിനായി പുതിയ ഫെല്ലോഷിപ്പ് പദ്ധതിയും അമേരിക്ക പ്രഖ്യാപിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News