ISISChief Killed: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു

ISIS Chief Killed: അബി ഹഫ്‌സാൻ അൽ-ഹാഷിമി അൽ ഖുറാഷി എന്ന പുതിയ തലവനെ പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 08:27 AM IST
  • ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
  • വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്
ISISChief Killed: ഇസ്ലാമിക് സ്റ്റേറ്റ് തലവൻ അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടു

ലെബനൻ: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അബു ഹുസൈനി അൽ ഖുറേഷി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വിവരം ഇസ്ലാമിക് സ്റ്റേറ്റ് തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്.  ഇതിനെ തുടർന്ന് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷിയെ പുതിയ തലവനായി ഇസ്ലാമിക് സ്റ്റേറ്റ് പ്രഖ്യാപിക്കുകയും ചെയ്തു.

Also Read: ആഴക്കടലല്ല..! ഇനി "ശുക്രനിൽ" മനുഷ്യനെ എത്തിക്കും; പുതിയ പദ്ധതിയുമായി ടൈറ്റൻ കമ്പനിയുടെ സഹസ്ഥാപകൻ

സിറിയയിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയിൽ ഹയാത് താഹിർ അൽ ഷാം സംഘവുമായി നേരിട്ടുണ്ടായ ഏറ്റുമുട്ടലിലാണ് അബു ഹുസൈനി അൽ ഖുറേഷി കൊല്ലപ്പെട്ടതെന്നാണ് വിവരം. ടെലഗ്രാം ആപ്പ് വഴി റെക്കോർഡ് ചെയ്ത സന്ദേശമാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്താവ് തലവന്റെ മരണ വിവരവും പുതിയ തലവൻ ചുമതലയേറ്റ വിവരവും പുറത്തുവിട്ടിരിക്കുന്നത്.

Also Read: Lakshmi Devi Favourite Zodiacs: ലക്ഷ്മി ദേവിയ്ക്ക് പ്രിയം ഇവരോട്, ഇതിൽ നിങ്ങളും ഉണ്ടോ?

എന്നാൽ മരണം എപ്പോഴാണ് സംഭവിച്ചതെന്നൊന്നും ഇവർ വ്യക്തമാക്കിയിട്ടില്ല.  അതേസമയം തുർക്കി പ്രസിഡന്റ് എർദോഗൻ ഏപ്രിലിൽ ഇയാളെ സിറിയയിൽ വച്ച് കൊലപ്പെടുത്തിയെന്ന അവകാശവുമായി രംഗത്തെത്തിയിരുന്നു.   ഇസ്ലാമിക് സ്റ്റേറ്റിന്റെ അഞ്ചാമത്തെ തലവനായി മാറുന്ന ആളാണ് അബു ഹാഫിസ് അൽ ഹാഷിമി അൽ ഖുറേഷി. ഇതിന് മുൻപുള്ള നാലുപേരും കൊല്ലപ്പെടുകയായിരുന്നു. അബു ഹാസൻ അൽ ഹാഷിമി അൽ ഖുറേഷി നവംബറിലും അബു ഇബ്രാഹിം അൽ ഖുറേഷി 2022 ഏപ്രിലിലും അബു ബക്കർ അൽ ബാഗ്ദാദി 2019 ഒക്ടോബറിലുമായിരുന്നു കൊല്ലപ്പെട്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News