ജമാഅത്തെ ഇസ്ലാമി തലവന്റെ ശിക്ഷ ഇന്ന് നടപ്പിലാക്കും:ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി

Last Updated : May 11, 2016, 12:38 AM IST
ജമാഅത്തെ  ഇസ്ലാമി തലവന്റെ ശിക്ഷ ഇന്ന് നടപ്പിലാക്കും:ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി

 ബംഗ്ലാദേശിലെ ഏറ്റവും വലിയ ഇസ്ലാമിസ്റ്റ്പാർട്ടിയായ ജമാഅത്തെ ഇസ്ലാമിയുടെ തലവനായ നിസാമിയുടെ വധ ശിക്ഷ ഇന്ന് നടപ്പിലാക്കുമെന്ന് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാൻ പറഞ്ഞു .73 കാരനായ നിസാമിയുടെ  മേൽ യുദ്ധക്കുറ്റമടക്കമുള്ള വകുപ്പുകൾ  ചുമത്തിയാണ് വധശിക്ഷ വിധിച്ചിരുന്നത്. 

 പ്രസിഡന്റി ന് ദയാഹരജി നൽക്കേണ്ടെന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. തന്റെ ജീവൻ രക്ഷിക്കാനുള്ള അവസാന അവസരവും അദ്ദേഹം വേണ്ടെന്ന് വെച്ചതിനാൽ ഇന്ന് രാത്രി തന്നെ വധശിക്ഷ നടപ്പിലാക്കുന്നതാണ് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.

2000ത്തിൽ ബംഗ്ലാദേശ് ജമാഅത്തിന്റെ നേതാവായി ചുമതലയേറ്റ നിസാമി 2001-2006 കാലഘട്ടത്തിൽ ഖാലിദ സിയ-ജമാഅത്ത് മുന്നണി ഗവർമെന്റിൽ മന്ത്രിയായിരുന്നു.1971 ലെബംഗ്ലാദേശ് വിമോചന സമര കാലത്ത്   ബുദ്ധി ജീവികളെയും ,എഴുത്തുകാരെയും മാധ്യമ പ്രവർത്തകരെയും വധിച്ചുവെന്ന് ആരോപിക്കപ്പെട്ട പാകിസ്താൻ അനുകൂല മിലീഷ്യയായഅൽബദർ രൂപീകരിച്ചത് നിസാമിയാണെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം.2010ൽ ഷൈഖ് ഹസീന ഗവർമെന്റ് രൂപീകരിച്ച ഇന്റർനാഷനൽ ക്രൈം ട്രിബ്യൂണലാണ്  നിസാമിയെ കുറ്റക്കാരനായി വിധിച്ചത് .

നിസാമിയുടെ വിധിയടക്കം ട്രിബ്യൂണലിൻറെ വിധിയുടെ അടിസ്ഥാനത്തിൽ  ഇത് വരെ തൂക്കിലേറ്റപ്പെട്ട  പ്രതിപക്ഷ നേതാക്കളുടെ വിചാരണ നീതി പൂർവകമായിരുന്നില്ലെന്നും  അന്താരാഷ്ട്രനിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും  മനുഷ്യാവകാശ സംഘടനകൾ ചൂണ്ടി കാട്ടിയിട്ടുണ്ട് 

Trending News