ന്യൂഡല്‍ഹി: നിര്‍ണായക ഇറാന് സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ തിരിച്ചെത്തി. ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇയുമായി മോദി 20 മിനിറ്റ് കൂടിക്കാഴ്ച നടത്തി.
നയതന്ത്ര രംഗത്തും, സാമ്പത്തിക, വ്യാപാര രംഗത്തും ബഹുമുഖ സാധ്യതകള്‍ തുറക്കുന്ന 12 കരാറുകളില്‍ ഇന്ത്യയും ഇറാനും ഒപ്പുവെച്ചു. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കരാര്‍ തന്ത്രപ്രധാനമായ ചാബഹാര്‍ തുറമുഖ വികസനത്തിന്റെ ഒന്നാംഘട്ട വികസനത്തിനുള്ള
കരാറാണ്. തുറമുഖ വികസനത്തിനായി ഇന്ത്യ500 മില്യന്‍ ഡോളര്‍ നിക്ഷേപിക്കും. കൂടാതെ, തുറമുഖത്തിലെ സ്വതന്ത്ര വ്യാപാര മേഖലയില്‍ ലക്ഷം കോടി രൂപയുടെ നിക്ഷേപവും ഇന്ത്യ നടത്തും.