Parallel Intelligence Team: അജിത്‌കുമാറിന്റെ സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് പുതിയ മേധാവി; ഉദ്യോഗസ്ഥരെ മാതൃ യൂണിറ്റിലേക്ക് മടക്കി!

ADGP Manoj Abraham: ഈ സ്പെഷ്യൽ സംവിധാനം ഉണ്ടാക്കിയത് സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ നിലനിൽക്കെയാണ്.

Written by - Zee Malayalam News Desk | Last Updated : Nov 3, 2024, 08:12 AM IST
  • അജിത്‌കുമാറിന്റെ സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് പുതിയ മേധാവി
  • ജില്ലാ കമാൻഡ് സെന്ററുകളിൽ നിന്നും വിവരങ്ങൾ എഡിജിപിയുടെ ഓഫിസിലെ കൺട്രോൾ റൂമിൽ അറിയിക്കാനായിരുന്നു ഉത്തരവ്
Parallel Intelligence Team: അജിത്‌കുമാറിന്റെ സമാന്തര ഇന്റലിജൻസ് പിരിച്ചുവിട്ട് പുതിയ മേധാവി; ഉദ്യോഗസ്ഥരെ മാതൃ യൂണിറ്റിലേക്ക് മടക്കി!

തിരുവനന്തപുരം: ഡിജിപി അറിയാതെ 4 മാസം മുൻപ് അന്നത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ പോലീസിൽ തുടങ്ങിവെച്ച സമാന്തര ഇന്റലിജൻസ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് ഏബ്രഹാം. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചും ജില്ലാ സ്പെഷൽ ബ്രാഞ്ചും നിലവിലുള്ളപ്പോഴാണു എഡിജിപിക്ക് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ 40 പേരെ അജിത്‌കുമാർ നോഡൽ ഓഫിസർമാരായി നിയമിച്ചത്. 

Also Read: സംസ്ഥാനത്ത് തുലാവർഷം ശക്തമാകുന്നു; 6 ജില്ലകളിൽ യെല്ലോ അലർട്ട്!

ജില്ലാ കമാൻഡ് സെന്ററുകളിൽ നിന്നും വിവരങ്ങൾ എഡിജിപിയുടെ ഓഫിസിലെ കൺട്രോൾ റൂമിൽ അറിയിക്കാനായിരുന്നു ഉത്തരവ്.  എസ്പിമാരുടെയും കമ്മിഷണർമാരുടെയും ഓഫിസുകളിലാണു നോഡൽ ഓഫിസർമാരെ നിയമിച്ചതെങ്കിലും ഇവരുടെമേൽ അവർക്ക് അധികാരമുണ്ടായിരുന്നില്ല. ഇവർ എഡിജിപിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. 

40 പേരിൽ 10 പേർ എസ്ഐമാരും 5 പേർ എഎസ്ഐമാരും ബാക്കിയുള്ളവർ സീനിയർ സിവിൽ പോലീസ് ഓഫിസർമാരുമായിരുന്നു.
സർക്കാരിന്റെ രാഷ്ട്രീയ എതിരാളികളെയും ചില പോലീസ് ഉദ്യോഗസ്ഥരെയും രഹസ്യമായി നിരീക്ഷിക്കാനാണ് ഈ സംവിധാനമെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു. 

Also Read: ഇവർ സൂര്യന്റെ പ്രിയ രാശിക്കാർ, ലഭിക്കും രാജകീയ ജീവിതം!

ഇപ്പോഴിതാ ആ 40 പേരോടും അടിയന്തരമായി മാതൃയൂണിറ്റുകളിൽ പോയി റിപ്പോർട്ട് ചെയ്യാൻ മനോജ് ഏബ്രഹാം നിർദേശിക്കുകയുംമത്തുടർന്ന് എല്ലാവരും മടങ്ങി എന്നുമാണ് റിപ്പോർട്ട്. സമാന്തര ഇന്റലിജൻസിനെതിരെ സംസ്ഥാന പോലീസ് മേധാവി എസ്.ദർവേഷ് സാഹിബ് കടുത്ത പ്രതിഷേധം സർക്കാരിനെ അറിയിച്ചിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News