Islamabad: പാക്കിസ്ഥാനിലെ (Pakistan) മലയോര പട്ടണമായ മുറെയിൽ കനത്ത മഞ്ഞുവീഴ്ചയെ (Snowfall) തുടർന്ന് 16 പേർ കൊല്ലപ്പെട്ടു. ഈ പട്ടണത്തിൽ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ എത്തിയിരുന്നു. ഇവിടെയുണ്ടായ മഞ്ഞ് വീഴ്ചയെ തുടർന്ന് ഇവരുടെ വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങി പോയിരുന്നുവെന്ന് മന്ത്രാലയം ശനിയാഴ്ച്ച അറിയിച്ചു.
മഞ്ഞ് വീഴ്ചയെ തുടർന്ന് 16 മുതൽ 19 വരെ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനെ തുടർന്ന് പാകിസ്താൻ ഗവണ്മെന്റ് രക്ഷാപ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തെയും മറ്റ് സിവിൽ സായുധ സേന ഉദ്യോഗസ്ഥരെയും പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്.
ALSO READ: Omicron Scare: ഇന്ത്യയുൾപ്പെടെ 8 രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഹോങ്കോംഗ്
ആയിരകണക്കിന് വിനോദ സഞ്ചരികൾ മലയോര പട്ടണമായ മുറെയിൽ എത്തിയ ശേഷമാണ് കനത്ത മഞ്ഞ് വീഴ്ച ഉണ്ടായത്. ഇതിനെ തുടർന്ന് ഇവിടേക്കുള്ള വഴികൾ എല്ലാം തന്നെ തടസപ്പെടുകയും ചെയ്തു. ഇവിടെ എത്തിയ വിനോദ സഞ്ചാരികൾ റോഡുകളിൽ തന്നെ കുടുങ്ങിക്കിടക്കുകയാണ്.
ALSO READ: Viral Video: ശാന്തമായൊഴുകുന്ന അരുവി നിമിഷങ്ങള്‍ക്കുള്ളില്‍ മഞ്ഞുപാളിയായി മാറുന്നു..!! വീഡിയോ വൈറല്‍
ഇസ്ലാമാബാദിൽ നിന്ന് മുറേയിലേക്കുള്ള റോഡ് അടച്ചിടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇസ്ലാമാബാദിലെയും റാവൽപിണ്ടിയിലെയും കമ്മീഷണർമാർ, ഡെപ്യൂട്ടി കമ്മീഷണർമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി വരികെയാണെന്നും അറിയിച്ചിട്ടുണ്ട്.
രക്ഷാപ്രവർത്തനങ്ങൾക്കായി പാകിസ്ഥാൻ സൈന്യത്തിന്റെ അഞ്ച് പ്ലാറ്റൂണുകളെയും റേഞ്ചേഴ്‌സ്, ഫ്രോണ്ടിയർ കോർപ്‌സ് എന്നിവയെയും അടിയന്തര അടിസ്ഥാനത്തിൽ വിന്യസിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. അതെ സമയം പാക്കിസ്ഥാൻ പഞ്ചാബ് സർക്കാർ മുറൈ പ്രദേശം പ്രകൃതി ദുരന്ത ബാധിത പ്രദേശമായി പ്രഖ്യാപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA