"Burqa Ban": Switzerland ൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് ജനങ്ങളുടെ പിന്തുണ

ഞായറഴ്ച്ച  Switzerland ൽ നടത്തിയ ജനഹിത പരിശോധനയിൽ സ്വിസ്സ് വോട്ടർമാർ  നേരിയ ഭൂരിപക്ഷത്തിൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് പിന്തുണ നൽകി. ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവർ ഇതിനെ തീവ്ര ഇസ്ലാമിക വാദത്തിന് എതിരയുള്ള നീക്കമായി ആണ് കണ്ടത്.

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 05:15 PM IST
  • ഞായറഴ്ച്ച Switzerland ൽ നടത്തിയ ജനഹിത പരിശോധനയിൽ സ്വിസ്സ് വോട്ടർമാർ നേരിയ ഭൂരിപക്ഷത്തിൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് പിന്തുണ നൽകി.
  • ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവർ ഇതിനെ തീവ്ര ഇസ്ലാമിക വാദത്തിന് എതിരയുള്ള നീക്കമായി ആണ് കണ്ടത്
  • ഇതിനെ എതിർക്കുന്നവർ ഇത് വംശീയ വിരോധമായും Islamophobia ആയും ആണ് ചൂണ്ടി കാട്ടിയത്.
  • ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് 51.21 ശതമാനം ആളുകളാണ് പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്.
"Burqa Ban": Switzerland ൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് ജനങ്ങളുടെ പിന്തുണ

Zurich ഞായറഴ്ച്ച  Switzerland ൽ നടത്തിയ ജനഹിത പരിശോധനയിൽ സ്വിസ്സ് വോട്ടർമാർ  നേരിയ ഭൂരിപക്ഷത്തിൽ പൊതു ഇടങ്ങിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കുന്നതിന് പിന്തുണ നൽകി. ഈ തീരുമാനത്തെ പിന്തുണയ്ക്കുന്നവർ ഇതിനെ തീവ്ര ഇസ്ലാമിക വാദത്തിന് എതിരയുള്ള നീക്കമായി കണ്ടപ്പോൾ ഇതിനെ എതിർക്കുന്നവർ ഇത് വംശീയ വിരോധമായും  Islamophobia ആയും ആണ് ചൂണ്ടി കാട്ടിയത്. 

ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനനുസരിച്ച് 51.21 ശതമാനം ആളുകളാണ് പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടൊപ്പം ഫെഡറൽ സ്വിറ്റ്സെർലാൻഡിന്റെ ഭൂരിപക്ഷം കൺടോണുകളും ഈ തീരുമാനത്തെ പിന്തുണച്ചു.  പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നത് നിർത്തലാക്കണമെന്ന തീരുമാനത്തിനെ പിന്തുണച്ച് 1,426,992 പേർ വോട്ട് (Vote) ചെയ്തപ്പോൾ ഇതിനെതിരെ വോട്ട് ചെയ്‌തത്‌ 1,359,621 പേരാണ്, അതായത് 50.8 ശതമാനം ആളുകൾ.

ALSO READ: Rafale ഉൾപ്പെടെയുള്ള യുദ്ധ വിമാന നി‌ർമാണ സ്ഥാപന ഉടമ French ശതകോടീശ്വരൻ Olivier Dassault Helicopter അപകടത്തിൽ മരിച്ചു

കറുത്ത ഷാൾ ധരിച്ച് തലയും മുഖവും മറയ്ക്കുന്ന ഒരു ചിത്രം ത്രീവ്രമായ വാദം നിർത്തൂ ("Stop Extremism!") എന്ന് അടിക്കുറുപ്പോടെ സ്വിറ്റ്സർലൻഡിലെ (Switzerland) പല ​ന​ഗര വീഥികളും കാണപെടാൻ തുടങ്ങിയിരുന്നു. പൊതു ഇടങ്ങളിൽ മുഖം മറയ്ക്കുന്നതിനെതിരെ സ്വിറ്റ്സർലൻഡിലെ പല രാഷ്ട്രീയ പാ‍ർട്ടികളും രം​ഗത്തെത്തിട്ടുണ്ടായിരുന്നു.

ഇതിന് മുമ്പ് വർഷങ്ങളായി സ്വിറ്റസർലാൻഡിൽ ബുർഖ (Burqa) ബാൻ ചെയ്യുന്നതിനെ കുറിച്ച് സംവാദങ്ങൾ നടന്ന് വരുന്നുണ്ടായിരുന്നു. ഏറ്റവും ശ്രദ്ദേയമായ കാര്യം പല യൂറോപ്യൻ രാജ്യങ്ങളിലും ചില മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും ഇതിനോടകം തന്നെ ബുർഖ ധരിക്കുന്നത് നിർത്തലാക്കിയിട്ടുണ്ട്. മാത്രമല്ല സ്വിസർലന്റിൽ ബുർഖ ധരിച്ച സ്ത്രീകളെ വളരെ വിരളമായി മാത്രമേ കാണാൻ സാധിക്കുകയുള്ളു.

ALSO READ: Chivalry Day assignment: ആൺകുട്ടികൾക്ക് മുന്നിൽ തലകുനിക്കണം,ആണുങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണം സ്കൂളിലെ വിവാദ അസൈൻമെന്റിനെതിരെ പ്രതിഷേധം

 2019 ൽ നടത്തിയ ഒരു ഫെഡറൽ സ്റ്റാറ്റിസ്റ്റിക്കൽ സർവേ (Survey)  പ്രകാരം സ്വിറ്റസർലാന്റിലെ ജനസംഖ്യയിൽ 5 ശതമാനം മാത്രമാണ് മുസ്ലിം സമുദായത്തിൽ നിന്നുള്ളവർ . പുതിയ തീരുമാനത്തിലെവിടെയും ബുർഖയെന്നോ നിഖാബ് എന്നോ പറയുന്നില്ല. മുഖം മുഴുവൻ മറയ്ക്കുന്നത് നിർത്തലാക്കാൻ എന്ന് മാത്രമേ പറഞ്ഞിട്ടുള്ളു. എന്നാൽ ഈ സംവാദം ബുർഖ നിർത്തലാക്കുന്നതിനെ കുറിച്ചാണെന്ന് പറയാതെ തന്നെ മനസിലാക്കാൻ സാധിക്കും. കാരണം ബുർഖ മുഖത്തെ കണ്ണുകൾ ഒഴിച്ച് ബാക്കിയെല്ല ഭാഗങ്ങളെയും മറയ്ക്കും.

ഈ ബാനിൽ പറയുന്നത് പൊതുയിടങ്ങളിൽ എവിടെയും മുഖം മുഴുവനായി മറച്ചവർ ഉണ്ടാവാൻ പാടില്ലായെന്നാണ്. അതായത് കടകളിലോ മറ്റ് ആൾകുറഞ്ഞ സ്ഥലങ്ങളിൽ പോലും മുഖം മറച്ച ആളുകൾ വരാൻ പാടില്ലയെന്നാണ്. അതെ സമയം ഇതിൽ ചില ഇളവുകൾ അനുവദിച്ചിട്ടുണ്ട്. അതിൽ ചില സ്ഥലങ്ങളാണ് ആരാധനലായങ്ങൾ, മറ്റ് സുരക്ഷാ പ്രശനങ്ങളോ, ആരോഗ്യ പ്രശനങ്ങളോ ഉണ്ടെങ്കിൽ മുഖം മറയ്ക്കാം.

ALSO READ:  ലോകത്തിലെ രണ്ടാമത്തെ ധനികൻ എന്ന സ്ഥാനം Tesla CEO യ്ക്ക് നഷ്ടമായി; എങ്ങനെ?

 ഏറ്റവും ശ്രദ്ധേയമായ കാര്യം കോവിഡ് (Covid)  മഹാമാരി മൂലം മാസ്‌ക് ജീവിതത്തിന്റെ ഏറ്റവും അത്യാവശ്യ സാധനമായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ തീരുമാനം വന്നിരിക്കുന്നത്. സ്വിറ്റസർലാൻഡിലും കടകളിലോ മറ്റ് സ്ഥലങ്ങളിലോ പോകണമാണെകിൽ മാസ്‌ക് നിരബന്ധമാണ്. സ്വിസ് ഗവണ്മെന്റും പാർലമെന്റും  രാജ്യമൊട്ടാകെയുള്ള ബാനിനെ എതിർത്തിരുന്നു. എന്നാൽ അവിടത്തെ നിയമം അനുസരിച്ച് 100,000 ഒപ്പുകൾ ഉണ്ടെങ്കിൽ ഏത് വിഷയവും നാഷണൽ വോട്ടിങ്ങിന് കൊണ്ട് വരാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News