സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാൻ; പാർക്കുകളിലും സ്ത്രീകൾക്ക് വിലക്ക്

ഭക്ഷണശാലകളിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കാൻ ഉത്തരവുണ്ടെന്ന് താലിബാൻ ഉദ്യോഗസ്ഥനായ റിയാസുല്ല സീറത്ത് പറഞ്ഞു

Written by - Zee Malayalam News Desk | Edited by - Roniya Baby | Last Updated : May 14, 2022, 12:12 PM IST
  • സ്ത്രീകളും പുരുഷന്മാരും ഭക്ഷണശാലകളിൽ ഒന്നിച്ചിരിക്കരുതെന്ന നിർദേശം ലഭിച്ചതായി ഹോട്ടലുടമകളും വ്യക്തമാക്കി
  • വിലക്ക് മൂലം കച്ചവടം കുറഞ്ഞതായും ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമാണെന്നും ഹെറാത്തിലെ ഒരു ഹോട്ടൽ ഉടമയായ സഫിയുള്ള പറഞ്ഞു
  • പാർക്കുകളിലും സമാനരീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
  • വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാർക്കുകളിൽ പോകാൻ സ്ത്രീകൾക്ക് അനുവാദമുണ്ട്
സ്ത്രീകളും പുരുഷന്മാരും ഒന്നിച്ച് ഹോട്ടലുകളിൽ ഭക്ഷണം കഴിക്കുന്നത് വിലക്കി താലിബാൻ; പാർക്കുകളിലും സ്ത്രീകൾക്ക് വിലക്ക്

കാബൂൾ: പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് ഹോട്ടലുകളിലിരുന്ന് ഭക്ഷണം കഴിക്കുന്നതും പാർക്കുകളിൽ പോകുന്നതും വിലക്കി താലിബാൻ. പടിഞ്ഞാറൻ അഫ്ഗാൻ നഗരമായ ഹെറാത്തിൽ, താലിബാൻ ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചു. 2021 ഓഗസ്റ്റിൽ അഫ്​ഗാനിസ്ഥാന്റെ നിയന്ത്രണം വീണ്ടെടുത്തതിനുശേഷം, താലിബാൻ കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഭക്ഷണശാലകളിൽ പുരുഷന്മാരെയും സ്ത്രീകളെയും വേർതിരിക്കാൻ ഉത്തരവുണ്ടെന്ന് താലിബാൻ ഉദ്യോഗസ്ഥനായ റിയാസുല്ല സീറത്ത് പറഞ്ഞു. ഭാര്യാ ഭർത്താക്കൻമാരാണെങ്കിലും ഈ നിയമം ബാധകമാണെന്ന് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

സ്ത്രീകളും പുരുഷന്മാരും ഭക്ഷണശാലകളിൽ ഒന്നിച്ചിരിക്കരുതെന്ന നിർദേശം ലഭിച്ചതായി ഹോട്ടലുടമകളും വ്യക്തമാക്കി. നിർദേശം അനുസരിക്കാൻ നിർബന്ധിതരാണ്. എന്നാൽ വിലക്ക് മൂലം കച്ചവടം കുറഞ്ഞതായും ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമാണെന്നും ഹെറാത്തിലെ ഒരു ഹോട്ടൽ ഉടമയായ സഫിയുള്ള പറഞ്ഞു. പാർക്കുകളിലും സമാനരീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാർക്കുകളിൽ പോകാൻ സ്ത്രീകൾക്ക് അനുവാദമുണ്ട്. മറ്റുള്ള ദിവസങ്ങൾ വിനോദത്തിനും ശാരീരികക്ഷമതയ്ക്കും വേണ്ടി പുരുഷന്മാർക്കായി നീക്കിവച്ചിരിക്കുന്നുവെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

ALSO READ: കഞ്ചാവ് ചെടികൾ വീട്ടിൽ നട്ടുവളർത്താൻ അനുവാദം നൽകി തായ്‌ലന്‍റ്; നാണ്യവിളയായി പ്രഖ്യാപിച്ചു

ശക്തമായ നിയമങ്ങൾ ജനങ്ങളിൽ അടിച്ചേൽപ്പിക്കില്ലെന്നാണ് അഫ്​ഗാനിസ്ഥാനിൽ ഭരണം നേടിയതിന് ശേഷം താലിബാൻ പ്രസ്താവിച്ചിരുന്നത്. എന്നാൽ, ഭരണത്തിലേറിയതിന് ശേഷം തുടർച്ചയായ നിരോധനങ്ങളാണ് താലിബാൻ ഏർപ്പെടുത്തുന്നത്. പെൺകുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾ ഹനിക്കുന്ന നിയമങ്ങളാണ് താലിബാൻ പിന്തുടരുന്നത്. സെക്കൻഡറി സ്കൂൾ വിദ്യഭ്യാസം പോലും അഫ്​ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് നിഷേധിക്കപ്പെടുന്നുണ്ട്. സ്ത്രീകൾ ജോലിക്ക് പോകുന്നതിനും താലിബാൻ വിലക്ക് ഏർപ്പെടുത്തിയിരുന്നു. വനിതകൾക്ക് ലൈസൻസ് നൽകുന്നത് നിർത്തണമെന്ന് ഹെറാത്തിലെ ഡ്രൈവിംഗ് ഇൻസ്ട്രക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News