ഹോളിവുഡ്: സിനിമയ്ക്കു വേണ്ടി എന്തും ചെയ്യും എന്ന ഉറച്ചനിലപാടുള്ള ടോം ക്രൂസ്, എല്ലാതവണയും തൻ്റെ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്താറുണ്ട്. എന്നാൽ മിഷൻ ഇംപോസ്സിബിൾ പരമ്പരയുടെ ഏഴാംപതിപ്പിലൂടെ തൻ്റെ സാഹസികത ഒരിക്കൽകൂടി ദൃഢപ്പെടുത്തിയിരിക്കുയാണ് താരം. ഹോളിവുഡ് സിനിമാചരിത്രത്തിലെ ഏറ്റവും അപകടകരമായ സ്റ്റണ്ട് സീനാണു താരം ഇതിൽ ചെയ്തിരിക്കുന്നത്.
പാറകൾക്കിടയിലൂടെ ബൈക്ക് ഓടിച്ച്, എൺപതടി താഴേക്ക് ചാടുന്നതാണ് രംഗം. ഈ അതീവ സാഹസികമായ സ്റ്റണ്ട് രംഗത്തിന്റെ മേയ്ക്കിങ് വീഡിയോ, മിഷൻ ഇമ്പോസ്സിബിൾ സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. നോർവെയിൽ വച്ചാണ് ഈ സ്റ്റണ്ട് രംഗങ്ങൾ ടോം ക്രൂസും സംഘവും ചിത്രീകരിച്ചിരിക്കുന്നത്. ഇതിനു മുന്നോടിയായി അഞ്ഞൂറോളം സ്കൈ ഡൈവുകളും പതിമൂവായിരത്തോളം മോട്ടോർ ക്രോസ്സ് ജംപുകളുമാണ് താരം ചെയ്തത്. ചിത്രത്തിന്റെ മേയ്ക്കിങ്ങ് വിഡിയോ കണ്ട് ഞെട്ടിയിരിക്കുവാണ് ആരാധകർ.
ടോം ക്രൂസിന്റെ ശബ്ദത്തോടെയാണ് വിഡിയോ ആരംഭിക്കുന്നത്. "ഇത് ഞങ്ങൾ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും അപകടകരമായ കാര്യമാണ്. പാറക്കെട്ടിൽ നിന്ന് മോട്ടോർ സൈക്കിൾ ഉപയോഗിച്ച് താഴേക്ക് ചാടുന്നതായിരിക്കും രംഗം. കുട്ടിക്കാലം മുതലേ ഇങ്ങനൊരു ശ്രമം നടത്താൻ ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു'' എന്നും താരം പറഞ്ഞിട്ടുണ്ട്. മരണത്തെപ്പോലും ധിക്കരിക്കുന്ന ഈ സ്റ്റണ്ടിക്കുള്ള ടോമിന്റെ എല്ലാ തയ്യാറെടുപ്പുകളെയും ഒരു മൊണ്ടാഷ് പോലെ വീഡിയോയിൽ കാണിക്കുന്നു.സിനിമയിൽ ഇതിൽക്കൂടുതൽ കാണാം എന്നാണ് സംവിധായകൻ ക്രിസ്റ്റഫർ മക്ക്വയർ പറഞ്ഞിരിക്കുന്നത്.
So excited to share what we’ve been working on. #MissionImpossible pic.twitter.com/rIyiLzQdMG
— Tom Cruise (@TomCruise) December 19, 2022
മിഷൻ ഇമ്പോസ്സിബിൾ ഫ്രാഞ്ചൈസിലെ ഏഴാമത്തെ ചിത്രമാണ് 'മിഷൻ ഇമ്പോസ്സിബിൾ ഡെഡ് റെക്കണിങ്'. 2023ൽ ചിത്രത്തിൻ്റെ ആദ്യഭാഗം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. രണ്ടാം ഭാഗം 2024ലും ഉണ്ടാവും എന്നാണ് വെളിപ്പെടുത്തൽ. മിഷൻ ഇംപോസിബിൾ റോഗ് നേഷൻ, മിഷൻ ഇംപോസിബിൾ ഫാളൗട്ട് എന്നീ ചിത്രങ്ങൾക്കു ശേഷം ക്രിസ്റ്റഫർ മക്ക്വയർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.1996ൽ ആണ് മിഷൻ ഇംപോസ്സിബിൾ ഫ്രാൻഞ്ചൈസിലെ ആദ്യ ചിത്രം പുറത്തിറങ്ങിയത് എല്ലാത്തിലും ടോം ക്രൂസ് തന്നെയായിരുന്നു നായകൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...