ക്വലാലംപൂർ: മലേഷ്യയിൽ ട്രെയിനുകൾ (Malaysia Train Accident) തമ്മിൽ കൂട്ടിയിടിച്ച 200 പേർക്ക് പരിക്ക്. തിങ്കളാഴ്ച വൈകീട്ട് 8.45 ഒാടെയായിരുന്നു സംഭവം. ടെസ്റ്റ് റൺ നടത്തിയ ട്രെയിനാണ് ഏതിരെ യാത്രക്കാരുമായി വന്ന ട്രെയിനുമായി കൂട്ടിയിടിച്ചത്.
പ്രസരണ മലേഷ്യ ബെർഹാഡ് ആണ് ട്രെയിനുകളുടെ ഒാപ്പറേഷനുകൾ മലേഷ്യയിൽ നടത്തുന്നത്. അപകടം നടക്കുമ്പോൾ 40 കിലോ മീറ്റർ വേഗതയിലായിരുന്നു ട്രെയിനുകളെന്ന് സൂചന.
ALSO READ : ഇന്ത്യൻ നിർമിത നേസൽ വാക്സിൻ ഒരു വഴിത്തിരിവാകും : ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രജ്ഞ സൗമ്യ സ്വാമിനാഥൻ
BREAKING: Multiple people have been injured after an accident involving two trains on the LRT Kelana Jaya Line (Train numbers 40 and 81) in Kuala Lumpur, Malaysia.
All the injured have been evacuated.
Video: BuletinTV3 pic.twitter.com pHb0ThX1np
— News Asia 24 NewsAsia24 May 24, 2021
സാരമല്ലാത്ത പരിക്കേറ്റ 166 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അതിനടിയിൽ പൊട്ടിയ ഗ്ലാസുകൾക്കും ചില്ലുകൾക്കുമിടയിൽ കിടക്കുന്ന യാത്രക്കാരുടെ ചിത്രങ്ങൾ ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
23 വർഷത്തിനിടയിൽ ഇതാദ്യമായാണ് മലേഷ്യൻ മെട്രോ ട്രെയിനുകളിൽ അപകടം ഉണ്ടായത്. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
അപകടത്തിൻറെ സീ.സി ടീവി ദൃശ്യങ്ങളടക്കം അധികൃതർ പരിശോധിച്ച് വരികയാണ്. അപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തിര ചികിത്സ നൽകിയതായി ആരോഗ്യവൃത്തങ്ങൾ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...