നമ്മളായി അല്ല ഈ യുദ്ധം ആരംഭിച്ചത്, എന്നാൽ ഈ യുദ്ധം അവസാനിപ്പിക്കുന്നത് നമ്മളായിരിക്കും എന്ന് പറഞ്ഞ് കൊണ്ട് 2019 ൽ യുക്രൈൻ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത ആളാണ് വോളോഡ്മയർ സെലൻസ്കി. അതിർത്തികൾ വിട്ട് കൊടുക്കാതിരിക്കേണ്ടടത്തോളം കാലം സമാധാനത്തിന് വേണ്ടി എത്ര ദുഷ്കരമായ തീരുമാനങ്ങൾ എടുക്കാനും തനിക്ക് മടിയില്ലെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു. റഷ്യ - യുക്രൈൻ യുദ്ധം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ വാക്കുകൾക്ക് വളരെയധികം പ്രാധാന്യം ഉണ്ട്.
ഇപ്പോൾ അദ്ദേഹം ഏറ്റവും ദുഷ്കരമായ തീരുമാനമെടുക്കേണ്ട സാഹചര്യമാണ് നിലനില്കുന്നത്. യുദ്ധത്തിന്റെ സാഹചര്യത്തിൽ ജനങ്ങളോട് സംസാരിച്ച അദ്ദേഹം എല്ലാവര്ക്കും ഭയമായതിനാൽ യുക്രൈൻ തനിച്ച് തന്നെ റഷ്യയെ പ്രതിരോധിക്കണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. റഷ്യ സൈനിക നീക്കം ആരംഭിച്ചപ്പോൾ തന്നെ ലോക രാഷ്ട്രങ്ങളോട് റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്താനുള്ള കടുത്ത ആഹ്വനങ്ങൾ അദ്ദേഹം നടത്തിയിരുന്നു. ശരിക്കും ആരാണ് വോളോഡ്മയർ സെലൻസ്കി?
ആരാണ് വോളോഡ്മയർ സെലൻസ്കി?
യാതൊരു രാഷ്ട്രീയ പശ്ചാത്തലവുമില്ലാതെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ആളാണ് വോളോഡ്മയർ സെലൻസ്കി. ഒരു ടെലിവിഷൻ ചാനലിൽ പ്രസിഡന്റിന്റെ വേഷത്തിൽ എത്തിയിരുന്നു ഒരു കൊമേഡിയൻ ആയിരുന്നു വോളോഡ്മയർ സെലൻസ്കി. യുക്രൈൻ പൗരൻ ആയിരുന്നെങ്കിലും, റഷ്യൻ സംസാരിച്ചിരുന്ന ആളാണ് സെലൻസ്കി. മാത്രമല്ല ന്യുനപക്ഷ വിഭാഗമായ ജൂതന്മാരിൽ പെട്ട ആൾക്കൂടിയാണ് സെലൻസ്കി.
അദ്ദേഹത്തിൻറെ പ്രശസ്തിയും, മുൻ പ്രസിഡന്റിന് എതിരായ വിമർശനങ്ങളും അഴിമതിക്കെതിരെ പോരാടുമെന്ന അദ്ദേഹത്തിന്റെ വാഗ്ദാനങ്ങളുമാണ് 2019 ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കാൻ കാരണമായത്. സെർവന്റ് ഓഫ് പീപ്പിൾ എന്ന ടെലിവിഷൻ രാഷ്ട്രീയ ആക്ഷേപഹാസ്യ പരിപാടിയിലെ വേഷമാണ് അദ്ദേഹത്തിന് പ്രശസ്തി നേടി നൽകിയത്. ഹൈസ്കൂൾ അധ്യപകനിൽ നിന്ന് അപ്രതീക്ഷിതായി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ഒരു കഥാപാത്രത്തെയായിരുന്നു അദ്ദേഹം അവതരിപ്പിച്ചത്.
പ്രതിഷേധങ്ങളെ തുടർന്ന് പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിന്റെ സർക്കാരിനെ പുറത്താക്കി ഒരു വർഷത്തിന് ശേഷമായിരുന്നു ഈ ഷോ ആരംഭിച്ചത്. റഷ്യൻ അനുകൂല മനോഭാവം ഉണ്ടയായിരുന്ന വിക്ടർ യാനുകോവിച്ചിന്റെ സർക്കാർ യൂറോപ്യൻ യൂണിയനുമായി ഒരു കരാറിൽ ഒപ്പിടാൻ വിസമ്മതിച്ചിരുന്നു. ഇതിനെ തുടർന്നാണ് ജനങ്ങൾ കടുത്ത പ്രതിഷേധങ്ങളിലൂടെ വിക്ടർ യാനുകോവിച്ചിന്റെ സർക്കാരിനെ അട്ടിമറിച്ചത്.
ഇതിന് ശേഷമാണ് സെലൻസ്കിയുടെ കഥാപത്രം വസിൽ പെട്രോവിച്ച് ഹോളോബോറോഡ്കോ ജനഹൃദയങ്ങളിലേക്ക് ഇറങ്ങി ചെന്നത്. അഴിമതിക്കും, പണക്കാർക്കെതിരെയുള്ള വിമർശനങ്ങളായിലൂടെയും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയ ഒരു സാധാരണക്കാരന്റെ കഥയായിരുന്നു അത്. ഇത്തരത്തിൽ തന്നെയാണ് സെലൻസ്കിയും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രധാനമായും പ്രചാരണം നടത്തിയ അദ്ദേഹം ലക്‌ഷ്യം വച്ചത് അഴിമതി നിവാരണം ആയിരുന്നു.
തെരഞ്ഞെടുപ്പിന് മത്സരിക്കാൻ തീരുമാനിച്ച സെലൻസ്കി തന്റെ പ്രൊഡക്ഷൻ ഹൗസായി ക്വാർട്ടാൽ 95 വെച്ച് ഒരു പാർട്ടിയും രൂപീകരിച്ചു. സെർവന്റ് ഓഫ് പീപ്പിൾ എന്ന പാർട്ടിയാണ് അദ്ദേഹം രൂപീകരിച്ചത്. ക്വാർട്ടൽ 95 ലെ അംഗങ്ങളെ സെലെൻസ്‌കിയുടെ സർക്കാരിലെ ഉപദേശകരായി നിയമിച്ചിരുന്നു. യുക്രൈനിലെ കോടീശ്വരനായ ഇഹോർ കൊളോമോയിസ്കിയും ഇദ്ദേഹത്തിന് പിന്തുണ നൽകിയിരുന്നു. ഒടുവിൽ 2019 ലെ തെരഞ്ഞെടുപ്പിൽ 73 ശതമാനം വോട്ടും നേടി ഗംഭീര ഭൂരിപക്ഷത്തോടെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...