റഷ്യ - യുക്രൈൻ യുദ്ധത്തിൽ പങ്കെടുക്കില്ലെന്ന് ബെലാറസ് അറിയിച്ചു. ഇതുവരെ യുദ്ധത്തിൽ പങ്കെടുത്തിട്ടില്ലെന്നും ഇനി പങ്കെടുക്കുകയില്ലെന്നുമാണ് ബെലാറൂസ് പ്രസിഡന്റ് ലുക്കാഷെങ്കോ പറഞ്ഞത്. യുക്രൈൻ പുറത്ത് വിടുന്ന കണക്കുകൾ അനുസരിച്ച് ഇതുവരെ 2000 യുക്രൈൻ പൗരന്മാർ യുദ്ധത്തിൽ കൊല്ലപ്പെട്ടു. അതേസമയം പുട്ടിനെതിരേ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി റഷ്യൻ ജനതയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞങ്ങൾക്കും ജീവിക്കണമെന്ന് നിങ്ങളുടെ സർക്കാരിനോട് പറയണമെന്നാണ് റഷ്യൻ ജനതയോട് സെലൻസ്കി ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ യുക്രൈനിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടാം വട്ട ചർച്ചയിൽ റഷ്യ ഉറപ്പ് നൽകിയ മനുഷത്വ ഇടനാഴികൾ പ്രവർത്തികമാകുമോയെന്ന് ഉടനറിയാമെന്നും സെലൻസ്കി ഇൻ പറഞ്ഞു.
ALSO READ: നാറ്റോയും അമേരിക്കയും യുക്രൈൻ പ്രശ്നത്തിൽ സ്വീകരിച്ച നിലപാട് ഒരു സന്ദേശമാണ്- എംജെ അക്ബർ
അതേസമയം റഷ്യയുമായി തെറ്റിദ്ധാരണകളും ദുർവ്യഖ്യാനങ്ങളും ഉണ്ടാകാതിരിക്കാൻ പെന്റഗൺ റഷ്യൻ സേനയുമായി ഹോട്ലൈൻ ബന്ധം ആരംഭിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള തെറ്റിദ്ധാരണകൾ നാറ്റോയുമായി പ്രശ്നനത്തിന് കരണമാകാതിരിക്കാനാണ് തീരുമാനം. യുദ്ധത്തെ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറാൻ ഈ ഹോട്ട് ലൈൻ ബന്ധം ഉപയോഗിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...