Washington: ആഗോള ജനത ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് (US Presidential Election) ആരംഭിച്ചിരിയ്ക്കുകയാണ്...
ന്യൂയോര്‍ക്ക്, ന്യൂജഴ്‌സി, വിര്‍ജിനിയ എന്നീ സംസ്ഥാനങ്ങളില്‍ പോളിംഗ് സ്‌റ്റേഷനുകള്‍ തുറന്നതോടെ അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് തുടങ്ങി. അമേരിക്കന്‍ സമയം ചൊവ്വാഴ്ച രാവിലെ (ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകീട്ട് 4.30) ആണ് വോട്ടെടുപ്പ് തുടങ്ങിയത്.
നാളെ രാവിലെയോടെ അന്‍പത് സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും. വോട്ടെടുപ്പിന് പിന്നാലെ ഫലസൂചനകള്‍ വ്യക്തമാവും. കഴിഞ്ഞ തവണത്തേതു പോലെ ഇതുവരെയുള്ള എല്ലാ അഭിപ്രായ സര്‍വേകളിലും ജോ ബൈഡന്‍ മുന്നിട്ടു നില്‍ക്കുമ്പോഴും ഒരു അട്ടിമറിക്കുള്ള സാദ്ധ്യത ഇപ്പോഴും നിലനില്‍ക്കുന്നുവെന്നാണ് അമേരിക്കയില്‍ നിന്നുള്ള ചനകള്‍.
തിരഞ്ഞെടുപ്പ് രാത്രിയില്‍ നാടകീയമായ പലതും സംഭവിച്ചേക്കാമെന്ന സൂചനകളെ തുടര്‍ന്ന് അമേരിക്കയിലെങ്ങും സുരക്ഷാ ശക്തമാക്കിയിരിയ്ക്കുകയാണ്. കൂടാതെ, ഏത് അടിയന്തരസാഹചര്യവും നേരിടാന്‍ സുരക്ഷാ സേനകള്‍ ഒരുങ്ങിക്കഴിഞ്ഞു.
അതേസമയം, അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ചൂടുപിടിയ്ക്കുമ്പോള്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump) തോല്‍ക്കുമെന്ന പന്തയവുമായി എത്തിയിരിയ്ക്കുകയാണ് ജോ ബൈഡന്‍റെ (Joe Biden) ഒരു കടുത്ത ആരാധകന്‍..!! ഈ ആരാധകന്‍ അമേരിക്കക്കാരനല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ജോ ബൈഡന് പിന്തുണയുമായി യുകെയില്‍ നിന്നുള്ള ഈ ആരാധകന്‍ ഒരു മില്യണ്‍ പൗണ്ടാണ് പന്തയം വെച്ചിരിക്കുന്നത്. ഇന്ത്യന്‍ തുക ഏകദേശം 9,65,28,670 രൂപ.
തിരഞ്ഞെടുപ്പില്‍ വാതുവയ്പ്പ് അമേരിക്കയില്‍ നിയമ വിരുദ്ധമാണെങ്കിലും യുകെയിലെ നിയമപരമായ വാതുവയ്പ്പ് വിപണിക്ക് അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ചൂതാട്ടക്കാര്‍ക്ക് ഒരു വലിയ വിപണിയാണ്. അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വാതുവയ്പ്പിന് കൂടിയാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഏകദേശം 284 മില്യണ്‍ ഡോളര്‍ തുകയ്ക്കുള്ള വാതുവെപ്പ് ഇതിനോടകം നടന്നുകഴിഞ്ഞു എന്നാണ് വിലയിരുത്തല്‍.
എന്നാല്‍, ജോ ബൈഡന് വേണ്ടി വലിയ തുകയില്‍ പന്തയം വെച്ച വ്യക്തി ആരെന്ന് വ്യക്തമല്ല. ലോകത്തിലെ ഏറ്റവും വലിയ നിയമപരമായ ഓണ്‍ലൈന്‍ വാതുവയ്പ്പ് കൈമാറ്റ പ്ലാറ്റ്ഫോം എന്നറിയപ്പെടുന്ന ദി ബെറ്റ്ഫെയര്‍ എക്സ്ചേഞ്ചിലൂടെയാണ് അദ്ദേഹം പന്തയം വെച്ചിരിക്കുന്നത്.
Also read: അമേരിക്ക ആര്‍ക്കൊപ്പം? അറിയാന്‍ മണിക്കൂറുകള്‍ മാത്രം
ബൈഡന്‍ വിജയിച്ചാല്‍ വാതുവയ്പുകാരനായ ഇദ്ദേഹത്തിന് മുടക്കിയ ഒരു മില്യണ്‍ ഡോളറിനൊപ്പം 5,40,000 പൗണ്ട് കൂടി അധികമായി ലഭിക്കും. അതായത് ഏകദേശം അഞ്ചര കോടി ഇന്ത്യന്‍ രൂപ.
ട്രംപ്-ബൈഡന്‍ തിരഞ്ഞെടുപ്പില്‍ പന്തയങ്ങളില്‍ ഇപ്പോള്‍ ലഭിച്ച 284 മില്യണ്‍ ഡോളര്‍ തുകയാണ് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ലഭിച്ച വാതുവെപ്പ് തുക. 2016ല്‍ നടന്ന ട്രംപ്-ക്ലിന്റണ്‍ മല്‍സരത്തില്‍ 199 മില്യണ്‍ ഡോളറാണ് പന്തയ തുകയായി ലഭിച്ചത്.