US Election: 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കി ജോ ബൈഡന്‍ വിജയത്തിന് അരികെ

ആവേശഭരിതമായ  US President Election അവസാന നിമിഷത്തിലേയ്ക്ക്....  വിജയക്കുതിപ്പില്‍ ട്രംപിനെ പിന്തള്ളി ജോ  ബൈഡന്‍  (Joe Biden) മുന്നോട്ട്....

Last Updated : Nov 6, 2020, 07:29 PM IST
  • വിജയക്കുതിപ്പില്‍ ട്രംപിനെ പിന്തള്ളി ജോ ബൈഡന്‍ (Joe Biden) മുന്നോട്ട്....
  • 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കിയാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്‍റെ മുന്നേറ്റം തുടരുന്നത്
US Election: 264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കി ജോ ബൈഡന്‍ വിജയത്തിന് അരികെ

Washington: ആവേശഭരിതമായ  US President Election അവസാന നിമിഷത്തിലേയ്ക്ക്....  വിജയക്കുതിപ്പില്‍ ട്രംപിനെ പിന്തള്ളി ജോ  ബൈഡന്‍  (Joe Biden) മുന്നോട്ട്....

ഇതുവരെ  പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്  264 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പാക്കിയാണ്  ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന്‍ തന്‍റെ മുന്നേറ്റം തുടരുന്നത്. 538 അംഗ ഇലക്ടറല്‍ കോളേജിലെ ഭൂരിപക്ഷമായ  270  കടക്കാന്‍ വെറും   6 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം. 6 വോട്ടുള്ള നെവാഡയിലും ബൈഡന്‍ തന്നെയാണ് മുന്നില്‍. ഇത്, ബൈഡനെ വൈറ്റ് ഹൗസില്‍ എത്തിക്കുമെന്നാണ്  അവസാന റിപ്പോര്‍ട്ടുകള്‍..

അതേസമയം, പ്രസിഡന്‍റ്   ട്രംപിനൊപ്പം (Donald Trump) നിലവില്‍ 214 ഇലക്ടറല്‍ കോളജ് അംഗങ്ങളാണുള്ളത്. എന്നാല്‍,  ജനകീയ വോട്ടുകള്‍ കൂടുതല്‍ ട്രംപ് തൂത്തുവാരിയിട്ടുണ്ട്. അമേരിക്കന്‍ തിരഞ്ഞെടുപ്പിന്‍റെ ഗതി നിര്‍ണയിക്കുന്ന ഫ്ലോറിഡയില്‍ ട്രംപാണ് വിജയിച്ചത്. അരിസോണയില്‍ ബൈഡനാണ് മുന്‍തൂക്കം. ജോര്‍ജ്ജിയയും ലോവയും ട്രംപിനൊപ്പമാണ്. ഇന്ത്യാന സംസ്ഥാനം ട്രംപ് നിലനിര്‍ത്തി. വെര്‍ജീനിയയിലും വെര്‍മോണ്ടിലും ബൈഡന് വിജയം. 

Also read:  US Election 2020: ഡൊണാള്‍ഡ് ട്രംപ് തോല്‍ക്കും, 10 കോടിയുടെ പന്തയം വച്ച് ബൈഡന്‍റെ ആരാധകന്‍!

ഇന്നലെ ഇന്ത്യന്‍ സമയം 4.30 മുതലാണ് പോളി൦ഗ് ആരംഭിച്ചത്. തപാല്‍ വോട്ടുകള്‍ എണ്ണിതീര്‍ക്കാന്‍ വൈകുമെന്നതിനാല്‍ ഫലം വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Trending News