Viral Video: ലാൻറിങ്ങ് ഗിയർ വിട്ട് പോയ ഹെലികോപ്റ്ററിന് പിന്നെ സംഭവിച്ചത് കണ്ടോ?

സംഭവം നടന്ന സ്ഥലം എവിടെയാണന്നത് വ്യക്തമല്ല. ലാൻറിങ്ങിന് എത്തിയ ഹെലികോപ്റ്റർ താഴെ ഇറക്കാൻ പറ്റാത്ത അവസ്ഥയായതാണ് കഥ. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2022, 03:27 PM IST
  • ലാൻറിങ്ങ് സ്ലൈഡിലുണ്ടായ പ്രശ്നമാണ് കോപ്റ്റർ താഴെ ഇറക്കാൻ പറ്റാതായതിന് കാരണം
  • പരിഹാരമെന്ന നിലയിൽ ക്രൂ തന്നെ ഒടുവിൽ ഇരുമ്പ് സ്റ്റാൻറ് എടുത്ത് വെച്ചു
  • ഹെലികോപ്റ്റർ താഴുന്നതിന് അനുസരിച്ച് സ്റ്റാൻറ് വെയ്ക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്
Viral Video: ലാൻറിങ്ങ് ഗിയർ വിട്ട് പോയ ഹെലികോപ്റ്ററിന് പിന്നെ സംഭവിച്ചത് കണ്ടോ?

ഹെലികോപ്റ്റർ ഇഷ്ടമില്ലാത്തതായി ആരുണ്ട്? ആരുമില്ലെന്നാണ് ഉത്തരം. പറക്കും യന്ത്ര പക്ഷി എന്നായിരുന്നു ആദ്യകാലത്ത് ഹെലികോപ്റ്ററിൻറെ വിളിപ്പേര്. കാഴ്ചയിൽ പക്ഷിയെ പോലെ ഇരിക്കുന്നത് കൊണ്ട് തന്നെയാണ് ഇതിന് ആ പേര് വന്നതും. അത്തരമൊരു യന്ത്രപക്ഷിയുടെ കാൽ ഒടിഞ്ഞാൽ എന്ത് സംഭവിക്കും? അത്തരമൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.

സംഭവം നടന്ന സ്ഥലം എവിടെയാണന്നത് വ്യക്തമല്ല. ലാൻറിങ്ങിന് എത്തിയ ഹെലികോപ്റ്റർ താഴെ ഇറക്കാൻ പറ്റാത്ത അവസ്ഥയായതാണ് കഥ. ഹെലികോപ്റ്റർ നിലത്തിറക്കാൻ പറ്റില്ലെന്ന അവസ്ഥ വന്നതോടെ കോപ്റ്റർ ക്രൂ അവിടെയുണ്ടായിരുന്ന ഇരുമ്പ് സ്റ്റാൻറും മറ്റും എടുത്ത് ഹെലികോപ്റ്ററിന് ലാൻറിങ്ങിന് സാഹചര്യം ഉണ്ടാക്കുന്നതാണ് ദൃശ്യങ്ങളിൽ.

Also Read: വധുവിനേക്കാളും സുന്ദരി അനിയത്തി.. പിന്നെ വരൻ ചെയ്തത്..! വീഡിയോ വൈറൽ 

 

ലാൻറിങ്ങ് സ്ലൈഡിലുണ്ടായ പ്രശ്നമാണ് കോപ്റ്റർ താഴെ ഇറക്കാൻ പറ്റാതായതിന് കാരണം. അതിന് പരിഹാരമെന്ന നിലയിൽ ക്രൂ തന്നെ ഒടുവിൽ ഇരുമ്പ് സ്റ്റാൻറ് എടുത്ത് വെക്കുകയും ഒരാൾ അടിയിൽ കിടന്ന്. ഹെലികോപ്റ്റർ താഴുന്നതിന് അനുസരിച്ച് സ്റ്റാൻറ് വെയ്ക്കുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്.

Also Read: ക്ലാസ്സിൽ വെച്ച് കാമുകിയുടെ തലയിൽ പേൻ നോക്കുന്ന കാമുകൻ..! വീഡിയോ വൈറൽ 

അഞ്ച് മില്യണിൽ അധികം പേരാണ് വീഡിയോ കുറഞ്ഞ സമയത്തിനുള്ളിൽ കണ്ടത്. ഏവിയക്കാ വേൾഡ് എന്ന പേജാണ് വീഡിയോ പങ്ക് വെച്ചത്. 48000-ൽ അധികം പേർ കുറഞ്ഞ സമയത്തിനുള്ളിൽ വീഡിയോ ലൈക്ക് ചെയ്തു.

പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News