ഡോൾഫിൻ എപ്പോഴും മനുഷ്യരോട് അടുത്ത് ഇടപഴകുന്ന ഒരു ജീവിയാണ്. അത് കൊണ്ട് തന്നെ ആളുകൾക്ക് ഡോൾഫിനെ വളരെ അധികം ഇഷ്ടവുമാണ്. ഡോൾഫിൻ ആളുകളുടെ ഒപ്പം നൃത്തം ചെയ്യുകയും കളിക്കുകയുമൊക്കെ ചെയ്യും. അത് കൊണ്ട് തന്നെ കുട്ടികൾക്കും പ്രിയങ്കരമാണ് ഡോൾഫിനുകൾ. അത്തരത്തിലൊരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
പെൺകുട്ടികളുമായി സംസാരിക്കുകയും അവരെ ഉമ്മ വെയ്ക്കുകയും ചെയ്യുന്ന ഡോൾഫിനാണ് വീഡിയോയിൽ.@____B_S____ എന്ന യൂസറാണ് ട്വിറ്ററിൽ വീഡിയോ പങ്ക് വെച്ചത്. കുറഞ്ഞ സമയത്തിനുള്ളിൽ 7 മില്യണിലധികം പേരാണ് വീഡിയോ കണ്ടത്. രണ്ട് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്യുകയും ചെയ്തു.
would you kiss a dolphin?! pic.twitter.com/eiqfxM8EHE
— B&S October 8, 2022
ALSO READ: Viral Video: ചീറ്റപ്പുലി ഇരപിടിക്കുന്നത് കണ്ടിട്ടുണ്ടോ? ഓടി തുടങ്ങിയാല്‍ പിന്നെ ഒന്നും കാണില്ല
മികച്ച പ്രേക്ഷക പ്രതികരണവും വീഡിയോക്ക് ലഭിക്കുന്നുണ്ട്. "ഇത് തികച്ചും മനോഹരവും വളരെ ഹൃദയസ്പർശിയായതുമാണെന്നാണ് ഒരാൾ ഇട്ട കമൻറ്.ഞാൻ ഇത് വീണ്ടും വീണ്ടും കണ്ടു," ഒരു ട്വിറ്റർ ഉപയോക്താവ് അഭിപ്രായപ്പെട്ടു. "ഞങ്ങൾ ഡോൾഫിനുകളെ ആരാധിക്കുന്നതിനുള്ള ഒരു കാരണം ഇതാണെന്നാണ് മറ്റൊരാൾ പറഞ്ഞത്. എന്തായാലും ആളുകളുടെ ഹൃദയം കീഴടക്കിയ ദൃശ്യങ്ങളായിരുന്നു ഇത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...