ന്യൂഡൽഹി: അഫ്‌ഗാനിസ്ഥാനിൽ മാധ്യമ പ്രവര്ത്തകന് നേരെ ആക്രമണം. Zee മീഡിയയുടെ കീഴിലുള്ള അന്താരാഷ്ട്ര ചാനലായ WION ന്റെ റിപ്പോർട്ടർ അനസ് മാലിക്കിനാണ് ആക്രമണം നേരിട്ടത്. അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ ഒരു വർഷത്തെ ഭരണം പൂർത്തിയാകുന്ന സാഹചര്യത്തിൽ വിപുലമായ റിപ്പോർട്ട് തയ്യാറാക്കാനായി കാബൂളിലെത്തിയ ZEE യുടെ വെബ്‌സൈറ്റായ WION റിപ്പോർട്ടർ അനസ് മാലിക്കിന് നേരെ താലിബാൻ നടത്തിയ മോശം പെരുമാറ്റം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. അനസ് ഇപ്പോൾ കാബൂളിൽ പൂർണ്ണമായും സുരക്ഷിതനാണ്.
അഫ്‌ഗാൻ തലസ്ഥാനമായ കാബൂളിൽ നിന്നും കവറേജ് നടത്തുകയായിരുന്ന WION ലേഖകൻ അനസ് മാലിക്കിനെയും സംഘത്തെയും കാറിൽ നിന്ന് വലിച്ചിറക്കി താലിബാന്റെ ആളുകൾ ആക്രമിച്ചു. ബുധനാഴ്ച വൈകുന്നേരമായിരുന്നു അനസ് കാബൂളിലെത്തിയത് ശേഷം ഒരു ദിവസം കഴിഞ്ഞു അഫ്ഗാനിസ്ഥാനിലെ ഒരു വർഷത്തെ താലിബാൻ ഭരണത്തിന്റെ സമഗ്രമായ കവറേജിനായി ഷോട്ടുകൾ എടുക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു താലിബാന്റെ ഈ ക്രൂര നടപടി.
Also Read: YouTube unblocks WION: വിയോണിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി യൂട്യൂബ്
എന്നാൽ ഈ സംഭവത്തിൽ നിന്നും കാബൂളിൽ നിന്നുള്ള WION ന്റെ റിപ്പോർട്ടിംഗ് താലിബാനെ ഭീഷണിപ്പെടുത്തുന്നതായിട്ടാണ് തോന്നുന്നത്. അതുകൊണ്ടായിരിക്കണമല്ലോ ആവശ്യമായ എല്ലാ അനുമതികളോടും കൂടി റിപ്പോർട്ട് ചെയ്യുന്നതിനിടെയും WION റിപ്പോർട്ടറെ തട്ടിക്കൊണ്ടുപോയത്. മാത്രമല്ല സവാഹിരിയുടെ കൊലപാതകത്തെക്കുറിച്ചുള്ള എല്ലാ സംഭവവികാസങ്ങളും WION റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അൽ-ഖ്വയ്ദ നേതാവ് അയ്മാൻ അൽ-സവാഹിരി കൊല്ലപ്പെട്ടതുമായി ഇതിന് ബന്ധമുണ്ടെന്ന തോന്നലിലാണോ ഈ നടപടിയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
WION റിപ്പോർട്ടർ അനസ് പറയുന്നതനുസരിച്ച് കവറേജിനായുള്ള എല്ലാ അനുമതിയും തങ്ങൾ തേടിയിരുന്നുവെന്നാണ്. മാത്രമല്ല തങ്ങളുടെ കയ്യിൽ എല്ലാ പ്രസ് ക്രെഡൻഷ്യലുകളും ഉണ്ടായിരുന്നുവെന്നും തങ്ങൾ സാധാരണ ദൃശ്യങ്ങൾ കവർ ചെയ്യുകയായിരുന്നവെന്നുമാണ്. അതിനു ശേഷവും ഞങ്ങളെ പിടികൂടിയ താലിബാൻ ആൾക്കാർ ഞങ്ങളെ കാറിൽ നിന്നും വലിച്ചു പുറത്തിട്ട് വലിച്ചിഴച്ചുവെന്നും, ഫോണുകൾ അപഹരിക്കുകയും. ശേഷം ഞങ്ങളുടെ ടീമിനെ ആക്രമിക്കുകയും ചെയ്തുവെന്നാണ് അനസ് പറയുന്നത്.
Also Read: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ
കുറച്ചു സമയത്തിന് ശേഷം ഞങ്ങളെ തടഞ്ഞ സ്ഥലത്തു നിന്നും അഫ്ഗാനിസ്ഥാനിലെ താലിബാൻ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് മാറ്റി. ഞങ്ങളെ സ്ഥലം മാറ്റിയപ്പോൾ കൈയ്യിൽ വിലങ്ങ് കെട്ടി, കണ്ണുകെട്ടിയൊക്കെയാണ് കൊണ്ടുപോയത് ഒപ്പം മോശം ആരോപണങ്ങൾ നടത്തുകയും ചെയ്തുവെന്നും അനസ് പറഞ്ഞു. ശേഷം തങ്ങളുടെ പത്രപ്രവർത്തനത്തിന്റെ വിശ്വാസ്യതയും യോഗ്യതയെ കുറിച്ചും വിശദമായി ചോദ്യം ചെയ്യുകയും ചെയ്തു അതിൽ വ്യക്തിപരമായ ചോദ്യങ്ങളും ഉണ്ടായിരുന്നു.
അനസിനെ സ്വതന്ത്രനായി നടക്കാൻ താലിബാൻ അനുവദിച്ചെങ്കിലും ലോക്കൽ പ്രൊഡ്യൂസറും ഡ്രൈവറും ഇപ്പോഴും താലിബാന്റെ പിടിയിലാണ്. ഇവരെ ഉടൻ പുറത്തിറക്കുമെന്ന് അവർ പറഞ്ഞുവെങ്കിലും കൂടുതൽ അപ്‌ഡേറ്റുകളൊന്നുമില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...