Policeman rapes Nurse: പരാതി നൽകാൻ എത്തിയ നഴ്സിനെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിനി

Sexually assaulted by policeman: ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരനെതിരെയാണ് കോഴിക്കോട് സ്വദേശിനിയായ നഴ്സ് പരാതി നൽകിയത്.

Written by - Zee Malayalam News Desk | Last Updated : Jan 5, 2024, 12:20 PM IST
  • സ്റ്റാൻഡിന് സമീപത്തെ ലോഡ്‍ജിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി
  • പോലീസുകാരനെതിരെ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണർക്കും പരാതി നൽകിയിരുന്നു
Policeman rapes Nurse: പരാതി നൽകാൻ എത്തിയ നഴ്സിനെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചു; പോലീസുകാരനെതിരെ പരാതിയുമായി കോഴിക്കോട് സ്വദേശിനി

കോഴിക്കോട്: പണം തട്ടിയ ആൾക്കെതിരെ പരാതി നൽകാനെത്തിയ യുവതിയെ പോലീസുകാരൻ പീഡിപ്പിച്ചെന്ന് പരാതി. ഫറോക്ക് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ പരിധിയിലെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന പോലീസുകാരനെതിരെയാണ് കോഴിക്കോട് സ്വദേശിനിയായ നഴ്സ് പോലീസ് കംപ്ലെയിന്റ് അതോറിറ്റിയിൽ പരാതി നൽകിയത്.

പരാതി പോലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയർമാൻ എസ്.സതീശചന്ദ്രബാബു പരാതി പരിഗണിക്കും. പരിചയക്കാരനായിരുന്ന ഹബീബ് എന്നയാൾ നാല് വർഷം മുൻപ് മാവൂർ റോഡ് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തുവച്ച് 40,000 രൂപ ഒരു മണിക്കൂറിനകം തിരിച്ചു തരാമെന്നു പറഞ്ഞു വാങ്ങിയിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

പണം തിരിച്ച് കിട്ടാത്തതിനെ തുടർന്ന് പുതിയ സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിൽ എത്തി പോലീസുകാരനെ അറിയിച്ചു. അവിടെ നിന്നുള്ള നിർദേശപ്രകാരം കസബ പോലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴി, സഹായിയായി എത്തിയ പോലീസുകാരൻ ഇവരുടെ ഫോൺ നമ്പർ വാങ്ങിയെന്നും പറയുന്നു.

ALSO READ: വൈക്കത്ത് കൗൺസിലിംഗിനെത്തിയ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ

തുടർന്ന് പതിവായി ഫോൺ ചെയ്യുകയും സ്റ്റാൻഡിന് സമീപത്തെ ലോഡ്‍ജിലെത്തിച്ച് പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. പോലീസുകാരനെതിരെ കസബ സ്റ്റേഷനിലും സിറ്റി കമ്മിഷണർക്കും പരാതി നൽകിയിരുന്നു.

ഇതിനെ തുടർന്ന് 2020 ജൂലൈയിൽ വകുപ്പുതല അന്വേഷണത്തിൽ കുറ്റം തെളിയുകയും കമ്മിഷണർ നടപടിയെടുക്കുകയും ചെയ്തു. പക്ഷേ, പോലീസുകാരനെതിരെ ഇതുവരെ കസബ സ്റ്റേഷനിൽ കേസെടുത്തില്ലെന്നാണ് പരാതിയിൽ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News