Numerology: ജ്യോതിഷത്തിന്‍റെ ഒരു ശാഖയാണ് സംഖ്യാ ശാസ്ത്രം. സംഖ്യാ ശാസ്ത്രത്തില്‍ സംഖ്യകളുടെ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് ഭാവി ഫലം പ്രവചിയ്ക്കുന്നത്. സംഖ്യാശാസ്ത്രത്തില്‍ ഓരോ സംഖ്യയ്ക്കും അതിന്‍റെതായ പ്രത്യേക പ്രാധാന്യം വിശദീകരിച്ചിട്ടുണ്ട്.
ജനനതീയതിയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ ഭൂതകാലവും വർത്തമാനവും ഭാവിയും അറിയാന്‍ കഴിയുമെന്നാണ് സംഖ്യാ ശാസ്ത്രത്തില്‍ പറയുന്നത്. അതായത്, ഒരു വ്യക്തിയുടെ ജനനതീയതി അറിഞ്ഞാല്‍ ആ വ്യക്തിയുടെ സ്വഭാവഗുണങ്ങൾ, വ്യക്തിത്വം, പെരുമാറ്റം, സാമ്പത്തിക നില, ഭാവി, തൊഴില്‍, ജീവിതം തുടങ്ങിയവയെക്കുറിച്ച് അറിയാൻ കഴിയും.
സംഖ്യാശാസ്ത്രത്തില്‍ ചില പ്രത്യേക തിയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ക്ക് വലിയ പ്രത്യേകതകള്‍ ഉള്ളതായി പറയപ്പെടുന്നു. അതായത് ഈ പെണ്‍കുട്ടികളോട് സമ്പത്തിന്‍റെ ദേവനായ കുബേര്‍ ഏറെ ദയ കാണിക്കുന്നു...!! അതായത് ഈ തിയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ കുടുംബത്തില്‍ എത്തുന്നത് ഭാഗ്യമാണ്... ഇവരുടെ വരവ് ആ വീട്ടില്‍ പണം വര്‍ഷിക്കാന്‍ ഇടയാക്കും.
റാഡിക്സ് നമ്പര്‍ 7 ആയ പെണ്‍കുട്ടികള്‍ ആണ് ആ ഭാഗ്യശാലികള്‍...!!
ഏത് മാസത്തിലും 7, 16, 25 തീയതികളിൽ ജനിച്ച പെൺകുട്ടികളുടെ റാഡിക്സ് നമ്പര്‍ 7 ആയിരിയ്ക്കും. സംഖ്യാശാസ്ത്രമനുസരിച്ച് ഈ പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രത്യേകതകള്‍ ഉള്ളതായി പറയപ്പെടുന്നു...
സംഖ്യാശാസ്ത്രമനുസരിച്ച്, റാഡിക്സ് നമ്പര്‍ 7 ആയ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്. ഇത് മാത്രമല്ല, അവർ വളരെ ബുദ്ധിമതികളാണ്. ഈ പെൺകുട്ടികൾ ഏത് മേഖലയിലിറങ്ങിയാലും വിജയിക്കും.
ഇവരുടെമേല്‍ കുബേർ ദേവന്‍റെ അനുഗ്രഹം എപ്പോഴും ഉണ്ടാകും... !!
സംഖ്യാ ശാസ്ത്രം അനുസരിച്ച് റാഡിക്സ് നമ്പര്‍ 7 ആയ പെൺകുട്ടികൾ സമ്പത്തിന്‍റെ ദേവനായ കുബേരനാൽ പൂർണ്ണമായും അനുഗ്രഹിക്കപ്പെട്ടവരാണ്. അതിനാൽ, ഈ പെൺകുട്ടികളെ വിവാഹം കഴിക്കുമ്പോൾ, ഒരാൾക്ക് ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങൾ നേരിടേണ്ടിവരില്ല.
ഇവര്‍ ബിസിനസിൽ പേര് സമ്പാദിക്കും
സംഖ്യാശാസ്ത്രമനുസരിച്ച്, 7-ാം നമ്പറുള്ള പെൺകുട്ടികൾ സ്വന്തം ബിസിനസ് ചെയ്യുന്നതിൽ വിജയിക്കും. ഇവരുടെ മനസ് ഏറെ ഏറെ ശക്തമാണ്. ഇതാണ് ഇത്തരം പെൺകുട്ടികൾ പണം സമ്പാദിക്കുന്ന കാര്യത്തിൽ ഏറെ മുന്നിലാകാൻ കാരണം.
ഭാഗ്യം എന്നും ഇവര്‍ക്കൊപ്പം...!!
റാഡിക്സ് നമ്പര്‍ 7 ആയ പെൺകുട്ടികൾ വളരെ ഭാഗ്യവതികളാണ്. അവര്‍ വിവാഹം കഴിഞ്ഞ് ഏത് വീട്ടില്‍ എത്തിയാലും ഭാഗ്യം അവർക്കൊപ്പമാണ്. ഇത് ഭർത്താവിന് മാത്രമല്ല, മുഴുവൻ കുടുംബത്തിനും ഭാഗ്യം നൽകുന്നു.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇത് സ്ഥിരീകരിക്കുന്നില്ല.)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.