കൊച്ചി: നടിക്കെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന കേസിൽ വ്യവസായി ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. പത്ത് മിനിറ്റിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയാണ് ബോബി ചെമ്മണ്ണൂരിനെ പുറത്തിറക്കിയത്. ബോബി ചെമ്മണ്ണൂരിനെതിരെ അസാധാരണ നീക്കവുമായി ഹൈക്കോടതി നടപടി തുടങ്ങിയതിന് പിന്നാലെയാണ് ജയിലിന് പുറത്തിറക്കിയത്.
ഇന്നലെ ജാമ്യം ലഭിച്ചെങ്കിലും ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരുകയായിരുന്നു. ഇതിനിടെ ബോബിയുടെ അനുയായികൾ കാക്കനാട് ജയിലിന് പുറത്ത് തടിച്ചുകൂടുകയും ചെയ്തിരുന്നു. ജാമ്യം ലഭിച്ചതിന് ശേഷമുള്ള സംഭവവികാസങ്ങളിലാണ് കോടതി സ്വമേധയാ കേസ് പരിഗണിക്കാൻ തീരുമാനിച്ചത്. പ്രതിഭാഗം അഭിഭാഷകർ ഉൾപ്പെടെയുള്ളവർ ഹാജരാകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
കർശന ഉപാധികളോടെയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. രാത്രി ഏഴരയോടെയാണ് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ സമയം അനുവദിച്ചിരുന്നത്. ഇന്നലെ ഇയാൾ ജയിൽ മോചിതനാകുമെന്ന പ്രതീക്ഷയിൽ നൂറുകണക്കിന് ആളുകളാണ് ജയിൽ കവാടത്തിന് പുറത്ത് തടിച്ചുകൂടിയത്.
ആൾക്കൂട്ടം മുദ്രാവാക്യം വിളിക്കുകയും പ്ലക്കാർഡ് ഉയർത്തുകയും ചെയ്തിരുന്നു. പ്രതിഭാഗത്തിന്റെ ഈ നടപടികളിൽ ഹൈക്കോടതിക്ക് അതൃപ്തിയുണ്ടായെന്നാണ് വിവരം. ഇതേ തുടർന്ന് കേസ് വീണ്ടും പരിഗണനയ്ക്ക് എടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ബുധനാഴ്ച രാവിലെ 10.15ന് പ്രതിഭാഗം അഭിഭാഷകർ ഉൾപ്പെടെയുള്ളവരോട് ഹാജരാകാൻ കോടതി നിർദേശിച്ചു. ഇതിന് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെ തിരക്കിട്ട് ജയിലിൽ നിന്ന് പുറത്തെത്തിച്ചത്. വിവിധ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്നവരിൽ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങാൻ ആകാത്തവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് ഇയാൾ ജയിലിൽ തുടർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.