Bhadrapada Month 2023: ഭാദ്രപദ മാസത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം പ്രകാശിക്കും; സെപ്റ്റംബർ 29 വരെ ശുഭം

ഭാദ്രപദ മാസത്തിൽ ചില രാശിക്കാരുടെ ഭാഗ്യം ശോഭിക്കും. അവർക്ക് കരിയറിൽ വിജയവും ധനലാഭവും ലഭിക്കും.

Written by - Zee Malayalam News Desk | Last Updated : Sep 1, 2023, 04:34 PM IST
  • മേടം രാശിക്കാർക്ക് ഭാദ്രപദ മാസം ശുഭകരമായി മാറും.
  • ഈ മാസം നിങ്ങളുടെ കരിയറിൽ വിജയം നേടാം.
  • ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും.
Bhadrapada Month 2023: ഭാദ്രപദ മാസത്തിൽ ഈ രാശിക്കാരുടെ ഭാ​ഗ്യം പ്രകാശിക്കും; സെപ്റ്റംബർ 29 വരെ ശുഭം

Bhadrapada Month 2023: ഹിന്ദുമത പ്രകാരം ഭാദ്രപദ മാസത്തിലാണ് ശ്രീകൃഷ്ണ ജയന്തി അല്ലെങ്കിൽ ജന്മാഷ്ടമി ആഘോഷിക്കുന്നത്. 2023 സെപ്റ്റംബർ 1 മുതൽ 2023 സെപ്റ്റംബർ 29 വരെ ആണ് ഭാദ്രപദ മാസം. ഈ മാസം ഭഗവാൻ കൃഷ്ണന് സമർപ്പിച്ചിരിക്കുകയാണ്. ഭാദ്രപദ മാസം ഏത് രാശിക്കാർക്കാണ് അനുകൂലമെന്ന് അറിയാം...

മേടം - മേടം രാശിക്കാർക്ക് ഭാദ്രപദ മാസം ശുഭകരമായി മാറും. ഈ മാസം നിങ്ങളുടെ കരിയറിൽ വിജയം നേടാം. ജോലിയിൽ നിങ്ങൾക്ക് വിജയം ലഭിക്കും. വ്യാപാരികൾക്ക് ലാഭം ഉണ്ടാകും. ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

കർക്കടകം - സെപ്റ്റംബർ 29 വരെയുള്ള സമയം കർക്കടക രാശിക്കാർക്ക് വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയത്ത് നിങ്ങളുടെ ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും. വരുമാനം വർധിച്ചേക്കാം. ഈ കാലയളവിൽ ആലോചിച്ച് തീരുമാനങ്ങൾ എടുക്കുക.

കന്നി - ഭാദ്രപദ മാസം കന്നി രാശിക്കാർക്ക് വളരെ വിശേഷമായിരിക്കും. ഈ സമയത്ത്, നിങ്ങൾക്ക് ജോലിസ്ഥലത്ത് ഉയർന്ന ഉദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. നിങ്ങളോടുള്ള ബഹുമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതകളുമുണ്ട്.

Also Read: Rahu Transit 2023: ഈ 4 രാശിക്കാർക്ക് ജോലിയിൽ പുരോ​ഗതിക്കൊപ്പം സാമ്പത്തിക നേട്ടവും

വൃശ്ചികം - വൃശ്ചിക രാശിക്കാർക്ക് ഈ മാസം വളരെ നല്ലതായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് ജോലിയിൽ സ്ഥാനക്കയറ്റം ലഭിച്ചേക്കാം. വരുമാനം വർധിക്കാനുള്ള സാധ്യതയുണ്ട്. ഈ കാലയളവിൽ നിങ്ങൾക്ക് ചില വലിയ നേട്ടങ്ങൾ ലഭിച്ചേക്കാം. നിങ്ങൾക്ക് നല്ല വാർത്തകൾ ലഭിക്കും.

കുംഭം - കുംഭം രാശിക്കാർക്ക് ഭാദ്രപദ മാസം വളരെ അനുകൂലമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ മാറും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News