Guru Purnima 2022: ഈ വർഷത്തെ ​ഗുരുപൂർണിമ എന്ന്? ​ഗുരുപൂർണിമയുടെ ചരിത്രവും പ്രാധാന്യവും അറിയാം

Guru Purnima 2022: ഗുരു എന്ന സംസ്കൃത വാക്കിന്റെ അർഥം അധ്യാപകൻ, ഉപദേഷ്ടാവ്, മാർ​ഗദർശിയായ വ്യക്തി എന്നിങ്ങനെയാണ്. ചിലർ ​ഗുരുദ്വാരകൾ സന്ദർശിച്ച് ​ഗുരുക്കന്മാർക്ക് നന്ദി അർപ്പിക്കുമ്പോൾ ചിലർ, വീട്ടിൽ ​ഗുരുവിനെ ആരാധിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 12, 2022, 02:59 PM IST
  • ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗുരു ഒരു പ്രധാന പങ്ക് വഹിക്കുന്നു
  • വ്യക്തിത്വത്തെ പരിപോഷിപ്പിക്കാനും വികസിപ്പിക്കാനും ​ഗുരു സഹായിക്കുന്നു
  • ഇന്ത്യയിൽ ഈ ദിനം ​ഗുരുപൂർണിമയായി ആഘോഷിക്കുമ്പോൾ നേപ്പാളിൽ അധ്യാപക ദിനമായാണ് ആചരിക്കുന്നത്
Guru Purnima 2022: ഈ വർഷത്തെ ​ഗുരുപൂർണിമ എന്ന്? ​ഗുരുപൂർണിമയുടെ ചരിത്രവും പ്രാധാന്യവും അറിയാം

എല്ലാ വർഷവും ശാഖാ സമാവത്തിലെ പൗർണമി ദിനത്തിലാണ് ഗുരുപൂർണിമ ഉത്സവം ആഘോഷിക്കുന്നത്. ഈ വർഷം ജൂലൈ പതിമൂന്നിനാണ് ​ഗുരുപൂർണിമ ആഘോഷിക്കുന്നത്. ഈ ദിവസം ഗുരുക്കന്മാരെ ആദരിക്കുന്നു. ​ഗുരു എന്ന സംസ്കൃത വാക്കിന്റെ അർഥം അധ്യാപകൻ, ഉപദേഷ്ടാവ്, മാർ​ഗദർശിയായ വ്യക്തി എന്നിങ്ങനെയാണ്.

ചിലർ ​ഗുരുദ്വാരകൾ സന്ദർശിച്ച് ​ഗുരുക്കന്മാർക്ക് നന്ദി അർപ്പിക്കുമ്പോൾ ചിലർ, വീട്ടിൽ ​ഗുരുവിനെ ആരാധിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ ഗുരു ഒരു പ്രധാന പങ്ക് വഹിക്കുന്നു. വ്യക്തിത്വത്തെ പരിപോഷിപ്പിക്കാനും വികസിപ്പിക്കാനും ​ഗുരു സഹായിക്കുന്നു. ഇന്ത്യയിൽ ഈ ദിനം ​ഗുരുപൂർണിമയായി ആഘോഷിക്കുമ്പോൾ നേപ്പാളിൽ അധ്യാപക ദിനമായാണ് ആചരിക്കുന്നത്. മഹാഭാരതത്തിന്റെ രചയിതാവെന്ന് വിശ്വസിക്കുന്ന 'വേദവ്യാസന്റെ' ജന്മവാർഷികത്തെ അടയാളപ്പെടുത്തുന്നതിനാൽ ​ഗുരുപൂർണിമ ഉത്സവം 'വ്യാസ പൂർണിമ' എന്നും അറിയപ്പെടുന്നു.

2022ലെ ഗുരുപൂർണിമയിലെ ശുഭ സമയം: ഹിന്ദു കലണ്ടർ അനുസരിച്ച്, ഈ വർഷത്തെ ഗുരുപൂർണിമയിലെ ശുഭമുഹൂർത്തം ജൂലൈ 13 പുലർച്ചെ നാല് മുതൽ ജൂലൈ 14 പുലർച്ചെ 12:06 വരെയാണ്.

ALSO READ: Guru Purnima 2022: ശുക്രൻ മിഥുന രാശിയിലേക്ക് മാറുന്ന സമയം, കാത്തിരിക്കുന്ന ഫലങ്ങൾ ഇതാണ്

2022ലെ ഗുരുപൂർണിമയുടെ പ്രാധാന്യം: ഹിന്ദു മതഗ്രന്ഥങ്ങൾ അനുസരിച്ച്, ആഷാഢ മാസത്തിലോ പൂർണിമ തിഥിയിലോ പരാശരന്റെയും ദേവി സത്യവതിയുടെയും മകനായി വേദവ്യാസൻ ജനിച്ചു. വേദങ്ങളെ ഋഗ്വേദം, സാമവേദം, അഥർവ്വവേദം, യജുർവേദം എന്നിങ്ങനെ നാലായി തരംതിരിച്ചു. മഹാഭാരതത്തിന്റെ രചയിതാവായതിനാൽ വേദവ്യാസൻ അറിവിന്റെ പ്രതിരൂപമായിട്ടാണ് അറിയപ്പെടുന്നത്.

ഗുരുപൂർണിമ ദിനത്തിൽ വിവിധ മതസ്ഥർ അതാത് മതങ്ങളിലെ ഗുരുക്കൾക്ക് ആദരവ് അർപ്പിക്കുന്നു. ഹിന്ദു ഭക്തർ ശിവനോട് പ്രാർത്ഥിക്കുന്നു. ജൈനമതം പിന്തുടരുന്നവർ മഹാവീരനെയും ഇന്ദ്രഭൂതി ഗൗതത്തെയും ആരാധിക്കുന്നു. ഭൂട്ടാൻ, നേപ്പാൾ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഗുരുപൂർണിമ വിപുലമായി ആഘോഷിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News