Mercury Venus Conjunction: ഈ 3 രാശിക്കാരുടെ ഭാഗ്യത്തിൽ കിടിലം മാറ്റം, മഹാലക്ഷ്മിയോഗത്തിലൂടെ വൻ നേട്ടവും!

Mercury Venus Conjunction: ജ്യോതിഷ പ്രകാരം ജൂണിൽ ബുധനും ശുക്രനും ചേർന്ന് മഹാലക്ഷ്മിയോഗം രൂപപ്പെടാൻ പോകുകയാണ്. മഹാലക്ഷ്മീ യോഗത്തിന്റെ ഗുണം ഈ 3 രാശിക്കാർക്ക് ലഭിക്കും. 

Written by - Ajitha Kumari | Last Updated : Jun 13, 2022, 06:56 AM IST
  • ജ്യോതിഷ പ്രകാരം ജൂണിൽ ബുധനും ശുക്രനും ചേർന്ന് മഹാലക്ഷ്മിയോഗമുണ്ടാകും
  • മഹാലക്ഷ്മീ യോഗത്തിന്റെ ഗുണം ഈ 3 രാശിക്കാർക്ക് ലഭിക്കും
Mercury Venus Conjunction: ഈ 3 രാശിക്കാരുടെ ഭാഗ്യത്തിൽ കിടിലം മാറ്റം, മഹാലക്ഷ്മിയോഗത്തിലൂടെ വൻ നേട്ടവും!

Budh-Shukra Yuti: ജ്യോതിഷ പ്രകാരം ഏതൊരു ഗ്രഹവും മറ്റൊരു ഗ്രഹവുമായി കൂടിച്ചേരുന്നതിന്റെ ഫലം എല്ലാ രാശിക്കാരേയും ബാധിക്കാറുണ്ട്.  ഇപ്പോഴിതാ ജൂൺ 18 ന് ബുധൻ ശുക്രൻ എന്നീ ഗ്രഹങ്ങൾ കൂടിച്ചേരും. ജൂൺ 18 ന് ശുക്രൻ തന്റെ രാശിയായ ഇടവത്തിൽ പ്രവേശിക്കും ഇവിടെ ബുധൻ ആദ്യമേ പ്രവേശിച്ചിട്ടുണ്ട്. ഇത്തരത്തിൽ രണ്ടു ഗ്രഹങ്ങളുടെ കൂടിച്ചേരൽ മഹാലക്ഷ്മിയോഗമുണ്ടാക്കും.

Also Read: കോടീശ്വരനാകാൻ മേടരാശിക്കാർ ഇക്കാര്യങ്ങൾ ചെയ്യുന്നത് ഉത്തമം

ആഡംബരം, സമ്പത്ത്, തേജസ്സ്, പ്രണയം, ഐശ്വര്യം മുതലായവയുടെ ഘടകമാണ് ശുക്രൻ എന്നാണ് വിശ്വാസം. അതേസമയം, ബുദ്ധി, യുക്തി, സംഭാഷണം, ആശയവിനിമയം, ചാതുര്യം എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്. ജാതകത്തിൽ ഈ രണ്ട് ഗ്രഹങ്ങളുടെ കൂടിച്ചേരൽ കാരണം മഹാലക്ഷ്മിയോഗം രൂപപ്പെടുന്നു, ഇത് എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ പ്രഭാവമുണ്ടാക്കും എങ്കിലും ഈ 3 രാശിക്കാർക്ക് ഈ യോഗം വളരെയധികം ശുഭകരമായിരിക്കും.  അത് ഏതൊക്കെ ഗ്രഹങ്ങൾ എന്ന് നോക്കാം... 

Also Read: Sun Transit 2022: ജൂൺ 15 മുതൽ ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ തിളങ്ങും!

മഹാലക്ഷ്മീയോഗത്താൽ ഈ രാശിക്കാരുടെ ഭാഗ്യം ശോഭിക്കും

മേടം (Aries): ജ്യോതിഷ പ്രകാരം മേടരാശിക്കാർക്കിടയിൽ ഈ യോഗം രണ്ടാം സ്ഥാനത്താണ് രൂപപ്പെടുന്നത്. ജാതകത്തിൽ രണ്ടാം സ്ഥാനം ധനം, വാണി എന്നിവയായി കണക്കാക്കപ്പെടുന്നു. അതിനാൽതന്നെ ഈ  സാഹചര്യത്തിൽ ആകസ്മികമായി ധനം ലഭിക്കും. ബിസിനസ്സിൽ ലാഭത്തിന് സാധ്യതയുണ്ട്. മുടങ്ങിക്കിടക്കുന്ന പണം ഈ കാലയളവിൽ വീണ്ടെടുക്കാനാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വാണി അതായത് സംസാരവുമായി ബന്ധപ്പെട്ട ജോലിയുള്ള ആളുകൾക്ക് ഈ സമയത്ത് നേട്ടമുണ്ടാകും. മേടം രാശിക്കാർ നല്ല പണം നേടാൻ  ആഗ്രഹിക്കുന്നുവെങ്കിൽ ഈ സമയത്ത് ഇവർക്ക് മരതക രത്നങ്ങൾ ധരിക്കാം.

കർക്കടകം (Cancer): ബുധന്റെയും ശുക്രന്റെയും ഈ സംയോഗം ഈ രാശിക്കാർക്ക് ഗുണമുണ്ടാകും. ഈ രാശിയുടെ പതിനൊന്നാം ഭാവത്തിൽ മഹാലക്ഷ്മിയോഗം രൂപപ്പെടുന്നതായിട്ടാണ് പറയുന്നത്. ഇത് ലാഭത്തിന്റെയും-വരുമാനത്തിന്റെയും ഭാവമാണ്. അതിനാൽ ഈ കാലയളവിൽ ഈ ആളുകളുടെ വരുമാനം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ബിസിനസ്സിൽ ലാഭമുണ്ടാകാം. ഈ കാലയളവിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപമാകാൻ സാധ്യതയുണ്ട്. മഹാലക്ഷ്മി യോഗ സമയത്ത്  ലക്ഷ്മി ദേവിയുടെ കൃപ ഈ രഷിക്കാരോടൊപ്പം നിലനിൽക്കും. 

Also Read: Viral Video: പെരുമ്പാമ്പും മുതലയും മുഖാമുഖം.. വീഡിയോ കണ്ടാൽ ഞെട്ടും..!

ചിങ്ങം (Leo): ഈ രാശിയിൽ മഹാലക്ഷ്മി യോഗം പത്താം സ്ഥാനത്താണ് രൂപപ്പെടുന്നത്. ഇത് സ്ഥാനം, ജോലി, തൊഴിൽ മേഖല എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ഈ കാലയളവിൽ നിങ്ങൾക്ക് ഒരു പുതിയ ജോലിയുടെ ഓഫർ ലഭിക്കും. ബിസിനസ്സിൽ ലാഭത്തിന് സാധ്യതയുണ്ട്. നിങ്ങൾ ഒരു ജോലി ചെയ്യുകയാണെങ്കിൽ ഈ സമയത്ത് സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്.  ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവർക്ക് ഇപ്പോഴും ഉണ്ടാകും. ഈ രാശിക്കാർ മരതകം ധരിക്കുന്നത് ഐശ്വര്യം നൽകും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News