ഗ്രഹചലനങ്ങളും നമ്മുടെ ജീവിതത്തിൽ അവ ചെലുത്തുന്ന സ്വാധീനവും ജ്യോതിഷത്തിൽ വലിയ പ്രാധാന്യം നൽകുന്ന ഒന്നാണ്. ജൂലൈ 1 ന് പുലർച്ചെ 1:52 ന് ചൊവ്വ ചിങ്ങത്തിൽ പ്രവേശിച്ചു. ഓഗസ്റ്റ് 17 വരെ ചൊവ്വ ഈ രാശിയിൽ തുടരും. ധീരത, വീര്യം, രക്തം എന്നിവയെ പ്രതിനിധീകരിക്കുന്ന ചൊവ്വയുടെ ചിങ്ങം രാശിയിലെ പ്രവേശനം അത്യധികമായ നേട്ടങ്ങൾ കൈവരുത്തും. ചൊവ്വയുടെ ഈ സംക്രമണത്തിൽ ഏതൊക്കെ രാശികൾ തിളങ്ങുമെന്ന് നോക്കാം...
മിഥുനം - മിഥുനം രാശിയുടെ അധിപനാണ് ബുധൻ. ചൊവ്വയുടെ ഈ സംക്രമ സമയത്ത്, ചൊവ്വ തന്റെ 11, 6 ഭാവങ്ങളുടെ അധിപനായി മാറും. ചൊവ്വയുടെ സ്ഥാനമാറ്റം മൂലം മിഥുനരാശിക്കാർക്ക് ധൈര്യം വർദ്ധിക്കും. റിയൽ എസ്റ്റേറ്റ്, വസ്തുവകകളുമായി ബന്ധപ്പെട്ട ജോലിയുള്ളവർക്ക് കാര്യമായ നേട്ടങ്ങൾ ലഭിക്കും. ഇവർക്ക് എതിരാളികളെ മറികടക്കാൻ കഴിയും. ഓഗസ്റ്റ് 17 വരെയുള്ള ചൊവ്വ സംക്രമ കാലയളവിൽ, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കുന്നതിന് മിഥുന രാശിക്കാർക്ക് പിതാവിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കും.
ധനു - ധനു രാശിയിൽ ജനിച്ച വ്യക്തികൾക്ക് അഞ്ചാമത്തേയും പന്ത്രണ്ടാം ഭാവത്തേയും ചൊവ്വ ഭരിക്കുന്നു. ജൂലൈ ഒന്നിന് ധനു രാശിയുടെ ഒമ്പതാം ഭാവത്തിൽ ചൊവ്വ സംക്രമിച്ചു. ധനു രാശിക്കാർ ഒരു മതപരമായ യാത്ര തുടങ്ങും. ഗുരുക്കന്മാരിൽ നിന്ന് പിന്തുണ ലഭിക്കും. ബിസിനസ്, വാണിജ്യം എന്നിവയുമായി ബന്ധപ്പെട്ട ആളുകൾക്ക് ഈ കാലയളവിൽ വളരെയധികം പ്രയോജനം ലഭിക്കും. പൂർവ്വിക സ്വത്തുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഏതൊരു തർക്കവും സമാധാനപരമായി പരിഹരിക്കാൻ കഴിയും. വാഹനത്തിലോ വസ്തുവിലോ നിക്ഷേപിക്കാനുള്ള നല്ല സമയമാണിത്. കൂടാതെ, ഈ കാലയളവിൽ നിങ്ങളുടെ വീട്ടിൽ മംഗളകരമായ പ്രവർത്തനങ്ങൾ നടന്നേക്കാം.
മീനം - ജൂലൈ 1 ന് ചൊവ്വ മീനത്തിന്റെ ആറാം ഭാവത്തിൽ സംക്രമിച്ചു. ചൊവ്വയുടെ ഈ സംക്രമണം വളരെ അനുകൂലമായ ഫലങ്ങൾ നൽകും. ഉദ്യോഗത്തിൽ പുരോഗതി പ്രതീക്ഷിക്കാം. സ്ഥാനക്കയറ്റം, എതിരാളികൾക്കെതിരെ വിജയം എന്നിവ പ്രതീക്ഷിക്കാം. ഒമ്പതാം ഭാവത്തിൽ ചൊവ്വയുടെ സാന്നിധ്യം ഭാഗ്യത്തെ സൂചിപ്പിക്കുന്നു. ഈ കാലയളവിൽ നിങ്ങൾക്ക് വിദേശയാത്രയ്ക്കുള്ള അവസരങ്ങൾ ലഭിക്കും. ജോലിക്കായി യാത്ര ചെയ്യേണ്ടി വന്നേക്കാം, അത് ഭാവിയിൽ ഗുണം ചെയ്യും. ആത്മവിശ്വാസം വർധിക്കും. നിങ്ങളുടെ ധൈര്യം വർധിക്കും. അതുവഴി നിങ്ങൾക്ക് സമൂഹത്തിൽ അംഗീകാരവും ബഹുമാനവും ലഭിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...