Jupiter Nakshathra Transit 2024: ഗ്രഹങ്ങളുടെ മാറ്റം നമ്മുടെ ജീവിതത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തും. നവംബർ 28 ന് വ്യാഴം രോഹിണി നക്ഷത്രത്തിൽ പ്രവേശിച്ചിരിക്കുകയാണ്, ഏപ്രിൽ 10 വരെ ഇവിടെ തുടരും. ഈ മാറ്റം ഓരോ രാശിയിലും പ്രത്യേക സ്വാധീനം ചെലുത്തും. ഈ സമയം കരിയർ, വിദ്യാഭ്യാസം, സാമ്പത്തിക നില, കുടുംബ ബന്ധങ്ങൾ എന്നിങ്ങനെ ജീവിതത്തിലെ ചില സുപ്രധാന വശങ്ങളിൽ ചിലർക്ക് വൻ മാറ്റങ്ങൾ വന്നുചേരും. ആ ഭാഗ്യ രാശികൾ ഏതൊക്കെ അറിയാം...
Also Read: നവപഞ്ചമ യോഗത്താൽ ഇവർക്കിനി വെച്ചടി വെച്ചടി കയറ്റം മാത്രം, നിങ്ങളും ഉണ്ടോ?
മേടം (Aries): വ്യാഴത്തിൻ്റെ ഈ നക്ഷത്ര മാറ്റത്തിൻ്റെ ഫലം ഇവർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. വരുമാനം വർദ്ധിക്കും, ചെലവുകലും വർദ്ധിച്ചേക്കാം അതിനാൽ ബജറ്റിൽ ശ്രദ്ധിക്കുക.
മിഥുനം (Gemini): മിഥുന രാശിക്കാർക്ക് വ്യാഴത്തിൻ്റെ നക്ഷത്ര മാറ്റം തൊഴിൽ, വിദ്യാഭ്യാസ മേഖലകളിൽ ഗുണം ചെയ്യും. പുതിയ ജോലിയിലേക്കോ പഠനത്തിലേക്കോ ചുവടുവെക്കാൻ സമയം ശുഭകരമാണ്. ജോലിയോടൊപ്പം ആരോഗ്യവും ശ്രദ്ധിക്കുക. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും.
ചിങ്ങം (Leo): വ്യാഴത്തിൻ്റെ നക്ഷത്രമാറ്റം ഇവർക്കും വളരെയധികം ഗുണം നൽകും. ഈ സമയത്ത് നിങ്ങളുടെ തൊഴിൽ മേഖലയിൽ നല്ല പുരോഗതി, സാമൂഹിക ബന്ധങ്ങൾ മെച്ചപ്പെടും.
Also Read: കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറി ടവേര; 5 പേർക്ക് ദാരുണാന്ത്യം!
തുലാം (Libra): വ്യാഴത്തിൻ്റെ നക്ഷത്ര മാറ്റം തുലാം രാശിക്കാർക്ക് പ്രത്യേകിച്ചും വിദ്യാഭ്യാസ, യാത്രാ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഗുണം ചെയ്യും. ചിന്തയിൽ നല്ല മാറ്റങ്ങൾ അനുഭവപ്പെടും, പുതിയ അറിവുകളോ ആശയങ്ങളോ സ്വീകരിക്കുന്നതിന് ഈ സമയം അനുകൂലമാണ്. വിദേശ യാത്രകൾക്കും ഉന്നത വിദ്യാഭ്യാസത്തിനും ബിസിനസ് പങ്കാളിത്തത്തിനും സമയം അനുകൂലം.
ധനു (Sagittarius): വ്യാഴത്തിൻ്റെ നക്ഷത്ര മാറ്റം ധനു രാശിക്കാരുടെ ആത്മവിശ്വാസം വർദ്ധിപിക്കും, കരിയറിൽ നല്ല ഫലങ്ങൾ ലഭിക്കും, പ്രധാനപ്പെട്ട തീരുമാനങ്ങൾ ശരിയായ ദിശയിൽ എടുക്കാൻ കഴിയും, മാനസിക സമാധാനം ഉണ്ടാകും.
മീനം (Pisces): ഇവർക്കും വ്യാഴത്തിന്റെ നക്ഷത്ര മാറ്റം നേട്ടങ്ങൾ നൽകും. വ്യക്തിജീവിതത്തിൽ മെച്ചപ്പെടാനും മാനസിക സമാധാനം കൈവരിക്കാനുമുള്ള സമയമാണിത്. കരിയറിൽ നിങ്ങൾക്ക് നല്ല ഫലങ്ങൾ നേടാനാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.