Hindu Mallu WhatsApp Group Controversy: ഹിന്ദു മല്ലു വാട്സാപ്പ് ഗ്രൂപ്പ് വിവാദം: കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല

ഗ്രൂപ്പിൽ വിദ്വേഷ സന്ദേശങ്ങൾ കൈമാറാത്തതിനാൽ മതസ്പർധ വളർത്തിയെന്ന കുറ്റം നിലനിൽക്കില്ലെന്ന് റിപ്പോർട്ട്.  

Written by - Zee Malayalam News Desk | Last Updated : Dec 2, 2024, 07:40 PM IST
  • മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ ​ഗ്രൂപ്പിൽ കൈമാറാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
  • ഗ്രൂപ്പിലെ അംഗങ്ങൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ.
Hindu Mallu WhatsApp Group Controversy: ഹിന്ദു മല്ലു വാട്സാപ്പ് ഗ്രൂപ്പ് വിവാദം: കെ.ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല

തിരുവനന്തപുരം: മതാടിസ്ഥാനത്തിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഓഫീസർ കെ ​ഗോപാലകൃഷ്ണനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട്. പ്രാതമിക അന്വേഷമം നടത്തിയ നാർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ റിപ്പോർട്ട് നൽകി. മതസ്പർധ വളർത്തുന്ന പരാമർശങ്ങൾ ​ഗ്രൂപ്പിൽ കൈമാറാത്തതിനാൽ കേസ് നിലനിൽക്കില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗ്രൂപ്പിലെ അംഗങ്ങൾ പരാതി നൽകിയാൽ മാത്രമേ കേസ് നിലനിൽക്കുകയുള്ളൂ. മറ്റൊരാളുടെ പരാതിയിൽ കേസെടുക്കുന്നതിൽ നിയമ തടയമുണ്ടെന്നും ഗ്രൂപ്പ് ഉണ്ടാക്കിയത് ഗോപാലകൃഷ്ണൻ ആണെന്ന് ഉറപ്പിക്കാവുന്ന തെളിവുകളില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൊല്ലം ഡിസിസി സെക്രട്ടറി നൽകിയ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടന്നത്.

അതേസമയം സസ്പെൻഷനിലുള്ള ഗോപാലകൃഷ്ണന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ കുറ്റാരോപണ മെമ്മോ നൽകിയിരുന്നു. ഐഎഎസ് ഓഫീസർമാർക്കിടയിൽ വിഭാഗീയത സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നും അനൈക്യത്തിന്റെ വിത്ത് പാകിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് മെമ്മോയിൽ പറയുന്നത്. ഗോപാലകൃഷ്ണൻ സർവീസ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും വിമർശനമുണ്ട്. കുറ്റാരോപണ മെമ്മോക്ക് 30 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം. ഇല്ലെങ്കിൽ മറുപടിയില്ലെന്ന് കരുതി ​ഗോപാലകൃഷ്ണനെതിരെ അച്ചടക്ക നടപടിയെടുക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News