Cyclone Fengal Update: നാശം വിതച്ച് ഫിൻജാൽ; വിഴുപ്പുറത്ത് വീണ്ടും റെഡ് അലർട്ട്, കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത

വരും മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത.   

Written by - Zee Malayalam News Desk | Last Updated : Dec 1, 2024, 08:42 PM IST
  • പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ ദുരിതാശ്വാസ ക്യാമ്പുകളാകുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി.
  • ചെന്നൈയിലെ കരസേന സംഘം രാവിലെ തന്നെ പുതുച്ചേരിയിലെത്തി രക്ഷാദൃത്യം ഏറ്റെടുത്തു.
Cyclone Fengal Update: നാശം വിതച്ച് ഫിൻജാൽ; വിഴുപ്പുറത്ത് വീണ്ടും റെഡ് അലർട്ട്, കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യത

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് തമിഴ്നാട്ടിൽ നാശം വിതയ്ക്കുന്നു. കനത്ത മഴയാണ് തമിഴ്നാട്ടിൽ പെയ്തുകൊണ്ടിരിക്കുന്നത്. മഴക്കെടുതിയിൽ തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 9 മരണമുണ്ടായി. വിഴുപ്പുറത്ത് വീണ്ടും റെഡ് അളർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പുതുച്ചേരിയിലും വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. പുതുച്ചേരിയിൽ രക്ഷാപ്രവർത്തനത്തിന് സൈന്യവുമുണ്ട്. അടുത്ത 12 മണിക്കൂറിൽ ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി ക്ഷയിച്ച് ന്യൂനമർദ്ദമായി മാറുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

പുതുച്ചേരിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകും വരെ ദുരിതാശ്വാസ ക്യാമ്പുകളാകുമെന്ന് ജില്ലാ കളക്ടർ ഉത്തരവിറക്കി. ചെന്നൈയിലെ കരസേന സംഘം രാവിലെ തന്നെ പുതുച്ചേരിയിലെത്തി രക്ഷാദൃത്യം ഏറ്റെടുത്തു. ജില്ലാ ഭരണകൂടത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് കരസേന സംഘം ദൗത്യം ഏറ്റെടുത്തത്. 

50 വർഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് വിഴുപ്പുറം നേരിടുന്നത്.  ഇവിടെ സ്ഥിതി ആശങ്കാജനകമാണ്. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വിഴുപ്പുറത്തെ രക്ഷാപ്രവർത്തനം നടക്കുന്നത്. കടലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ ഏക്കറുകണക്കിന് കൃഷിയാണ് നശിച്ചത്. ഇന്ന് മഴ മാറി നിന്നതിനാൽ ചെന്നൈയിൽ മിക്കയിടത്തും വെള്ളം ഇറങ്ങി. ചെന്നൈ വിമാനത്താവളം പുലർച്ചെ 4 മണിയോടെ വീണ്ടും പ്രവർത്തനമാരംഭിച്ചു. നാളെ വൈകീട്ട് വരെ ചെന്നൈയിലും തെക്കൻ ആന്ധ്രയിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

Also Read: VD Satheeshan: പെൻഷൻ തട്ടിപ്പ്; ജീവനക്കാരുടെ പേരുകള്‍ പുറത്തുവിടണമെന്ന് വി ഡി സതീശൻ, മുഖ്യമന്ത്രിക്ക് കത്ത്

 

അതേസമയം കേരളത്തിലും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഡിസംബർ 2ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

മഞ്ഞ അലർട്ട്
01/12/2024: ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
02/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
03/12/2024: തൃശ്ശൂർ, പാലക്കാട്, മലപ്പുറം  കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
04/12/2024: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടി, ട്യൂഷൻ സെന്ററുകൾ, പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News