നാല് രാശിക്കാർക്ക് ഇത് ഭാഗ്യകാലം; ആഗസ്റ്റിൽ നിങ്ങൾക്ക് ഒന്നിനും മുട്ടുണ്ടാവില്ല

മേടം രാശിക്കാര്‍ക്ക് രാജഭംഗയോഗം വളരെയേറെ ഗുണം ചെയ്യും.നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ഒരു യാത്ര പോകാനാകും

Written by - Zee Malayalam News Desk | Last Updated : Aug 1, 2023, 04:12 PM IST
  • കര്‍ക്കടക രാശിക്കാര്‍ക്ക് രാജഭംഗയോഗം വഴി ശുഭവും ഫലദായകവുമായ ഫലങ്ങൾ ഉണ്ടാവും
  • തുലാം രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക വെല്ലുവിളികള്‍ തരണം ചെയ്യാനാകും
  • മേടം രാശിക്കാര്‍ക്ക് രാജഭംഗയോഗം വളരെയേറെ ഗുണം ചെയ്യും
നാല് രാശിക്കാർക്ക് ഇത് ഭാഗ്യകാലം; ആഗസ്റ്റിൽ നിങ്ങൾക്ക് ഒന്നിനും മുട്ടുണ്ടാവില്ല

ഓഗസ്റ്റ് 7 തിങ്കളാഴ്ച ശുക്രന്‍ കര്‍ക്കടകത്തില്‍ സഞ്ചരിച്ചു തുടങ്ങും.സൂര്യന്‍ ഇതിനകം കര്‍ക്കടക രാശിയിലാണ്. ഇത് കൊണ്ട് തന്നെ ഒരു രാശിയില്‍ രണ്ട് ഗ്രഹങ്ങളുടെ സംയോജനം രൂപം കൊള്ളും. കര്‍ക്കടകത്തിലെ സൂര്യന്റെയും ശുക്രന്റെയും സാന്നിധ്യം വഴി  രാജഭംഗ യോഗം രൂപം കൊള്ളും. ഇത്  12 രാശികളേയും ബാധിക്കും. ചില രാശിക്കാര്‍ക്ക് രാജഭംഗ യോഗം വളരെ ഫലപ്രദമാണ്. ഇത് ഏതൊക്കെ രാശിക്കാര്‍ക്കാര്‍ ഗുണം ചെയ്യുമെന്ന്
നോക്കാം.

മേടം

മേടം രാശിക്കാര്‍ക്ക് രാജഭംഗയോഗം വളരെയേറെ ഗുണം ചെയ്യും.നിങ്ങളുടെ മാതാപിതാക്കളോടൊപ്പം ഒരു യാത്ര പോകാനാകും. നിക്ഷേപങ്ങളില്‍ നിന്ന് നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. തൊഴില്‍ പുരോഗതിക്ക് നല്ല അവസരങ്ങള്‍ വലിയ ആളുകളുമായുള്ള സഹവാസമുണ്ടാകും.രോഗങ്ങളില്‍ നിന്ന് മുക്തി നേടാനാകും. ആരോഗ്യം മെച്ചപ്പെടും. വാഹനമോ സ്ഥലമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, കാലഘട്ടം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജോലിസ്ഥലത്ത് ധാരാളം അവസരങ്ങള്‍ ലഭ്യമാകും.

കര്‍ക്കിടകം

കര്‍ക്കടക രാശിക്കാര്‍ക്ക് രാജഭംഗയോഗം വഴി ശുഭവും ഫലദായകവുമായ ഫലങ്ങൾ ഉണ്ടാവും.നിങ്ങള്‍ക്ക് സാമൂഹികവും ആത്മീയപരവുമായ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കും. ഇതുവഴി നിങ്ങളുടെ പ്രശസ്തിയും വര്‍ദ്ധിക്കും. മുതിര്‍ന്ന വ്യക്തിയുടെ സഹായത്തോടെ, നിങ്ങളുടെ കുടുങ്ങിക്കിടക്കുന്ന പണം തിരികെ ലഭിക്കും. വ്യക്തിജീവിതത്തിലും തൊഴില്‍പരമായും നിലനില്‍ക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
ജോലിക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പിന്തുണ ലഭിക്കും. ജോലി മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സ്ഥലത്ത് നിന്ന് ജോലി വാഗ്ദാനവും ലഭിക്കും. വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കാലയളവില്‍ നല്ല അവസരം ലഭിക്കും.

തുലാം

തുലാം രാശിക്കാര്‍ക്ക് ഈ സമയത്ത് സാമ്പത്തിക വെല്ലുവിളികള്‍ തരണം ചെയ്യാനാകും.  ധനലാഭം ഉണ്ടാവും. പുതിയ ആളുകളുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ അവസരം . സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണെങ്കില്‍ സ്വാധീനം വര്‍ദ്ധിക്കും. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും വലിയ ലാഭം. കുടുംബ ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് ഈ കാലഘട്ടം വളരെ അനുകൂലമാണ്.  ബിസിനസ്സ് വിപുലീകരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാം
.അവിവാഹിതര്‍ക്ക് ഈ കാലയളവ് മികച്ചതാണ്. ഉന്നത പഠനത്തിനായി പരിശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടം.

ധനു

ധനു രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും ഇക്കാലയളവ്. മ്പളത്തില്‍ വര്‍ദ്ധനവുണ്ടാകും. ജോലിസ്ഥലത്ത് നിങ്ങളുടെ വിശ്വാസ്യത വര്‍ദ്ധിക്കും. മറ്റുള്ളവരെ നയിക്കാനുള്ള അവസരം ലഭിക്കും. ജോലിസ്ഥലത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാനും മറ്റുള്ളവരുടെ പ്രശംസ നേടാനും സാധിക്കും.ചില പ്രധാന വ്യക്തികളെ കണ്ടുമുട്ടാന്‍ കഴിയും.വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. മാതാപിതാക്കളുമായി  ബന്ധം മികച്ചതായിരിക്കും. പ്രണയ പങ്കാളിയുമായുള്ള ബന്ധവും ശക്തമാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News