Rules Change From March 1, 2024: ഈ നിയമങ്ങൾ മാര്‍ച്ച്‌ 1 മുതല്‍ മാറുന്നു, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്

മാര്‍ച്ച്‌ മാസത്തില്‍ സാധാരണക്കാരെ ബാധിക്കുന്ന നിരവധി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. ഫാസ്‌ടാഗ് കെവൈസി ഇല്ലാതെ ഡബിള്‍ ടോൾ, എൽപിജി സിലിണ്ടർ വില, തുടങ്ങിയവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 28, 2024, 09:57 PM IST
  • പല നിയമങ്ങളും മാർച്ച് 1 മുതൽ മാറുകയാണ്. ഈ നിയമങ്ങളിൽ മാറ്റം വരുന്നതോടെ ഇത് നിങ്ങളുടെ ബജറ്റിനെയും പോക്കറ്റിനെയും ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല
Rules Change From March 1, 2024: ഈ നിയമങ്ങൾ മാര്‍ച്ച്‌ 1 മുതല്‍ മാറുന്നു, നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത്

Rules Change From March 1, 2024: ഫെബ്രുവരി മാസം അവസാനിക്കുന്നു, മാര്‍ച്ച്‌ മാസം പിറക്കാറായി, എല്ലാ മാസവും `ആരംഭിക്കുന്നത് പുതിയ ചില മാറ്റങ്ങളുമായാണ്. മാര്‍ച്ച്‌ മാസവും അതില്‍നിന്ന് വ്യത്യസ്തമല്ല...

Also Read: Zee News Opinion Poll: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയുടെ മൂഡ്‌ എങ്ങിനെ? വീണ്ടും ഞെട്ടിച്ച്‌ കേരളം!! 
 
മാര്‍ച്ച്‌ മാസത്തില്‍ സാധാരണക്കാരെ ബാധിക്കുന്ന നിരവധി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരാന്‍ പോകുന്നു. ഫാസ്‌ടാഗ് കെവൈസി ഇല്ലാതെ ഡബിള്‍ ടോൾ, എൽപിജി സിലിണ്ടർ വില, തുടങ്ങിയവ ഈ മാറ്റങ്ങളില്‍ ഉള്‍പ്പെടുന്നു. 

Also Read:  Akhilesh Yadav Summoned By CBI: അനധികൃത ഖനന കേസിൽ അഖിലേഷ് യാദവിന് സിബിഐ നോട്ടീസ് 

പുതിയ നിയമങ്ങൾ പുതിയ മാസാരംഭത്തോടെ പ്രാബല്യത്തിൽ വരും. പണവും നിങ്ങളുടെ ബജറ്റുമായി ബന്ധപ്പെട്ട പല നിയമങ്ങളും മാർച്ച് 1 മുതൽ മാറുകയാണ്. ഈ നിയമങ്ങളിൽ മാറ്റം വരുന്നതോടെ ഇത് നിങ്ങളുടെ ബജറ്റിനെയും പോക്കറ്റിനെയും ബാധിക്കും എന്ന കാര്യത്തില്‍ സംശയമില്ല. 

LPG സിലിണ്ടർ വില 
 
മാർച്ച് 1 മുതൽ പാചകവാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമുണ്ടായേക്കും. എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി സിലിണ്ടറുകളുടെ വില പ്രഖ്യാപിക്കുന്നത്. മാർച്ച് 1 ന്  എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ പുതിയ വില പ്രഖ്യാപിക്കും. ഫെബ്രുവരി മാസത്തില്‍ പാചകവാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമുണ്ടായില്ല. എന്നാല്‍, ഇപ്പോൾ എല്ലാവരുടെയും പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ്. കാരണം  മാർച്ച് 1 ന്, ഇത്തവണ എണ്ണക്കമ്പനികൾ ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ നേരിയ കുറവ് വരുത്തിയേക്കുമെന്നാണ് കരുതുന്നത്. നിലവിലെ ഗ്യാസ് സിലിണ്ടർ നിരക്ക് പരിശോധിച്ചാൽ, 14.2 കിലോ ഗാർഹിക എൽപിജി ഗ്യാസ് സിലിണ്ടറിന്‍റെ വില ഡൽഹിയിൽ 1053 രൂപയും മുംബൈയിൽ 1052.50 രൂപയും ചെന്നൈയിൽ 1068.50 രൂപയുമാണ്.  

മാർച്ച് 1 മുതൽ ഫാസ്ടാഗ് നിയമങ്ങളിൽ മാറ്റം 

നിങ്ങള്‍ ഫാസ്ടാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ, അതിന്‍റെ കെവൈസി പൂർത്തിയാക്കാനുള്ള അവസാന തിയതി ഫെബ്രുവരി 29 ആണ്. ഫാസ്ടാഗിന്‍റെ കെവൈസി പൂർത്തിയാക്കുന്നതിനുള്ള അവസാന തീയതിയായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ഫെബ്രുവരി 29 നിശ്ചയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ നിങ്ങൾ KYC പൂർത്തിയാക്കിയില്ലെങ്കിൽ, നിങ്ങളുടെ ഫാസ്‌ടാഗ് ബ്ലാക്ക്‌ലിസ്റ്റ് ചെയ്യപ്പെടുകയോ നിർജ്ജീവമാക്കുകയോ ചെയ്യും. ഇങ്ങനെ സംഭവിച്ചാൽ ഇരട്ടി ടോൾ ടാക്സ് അടയ്‌ക്കേണ്ടി വരും.  

14 ദിവസം ബാങ്കുകള്‍ക്ക് അവധി

 മാർച്ച് മാസത്തിൽ 14 ദിവസം ബാങ്കുകള്‍ക്ക് അവധിയാണ്. രണ്ട് ശനി, ഞായർ അവധികൾ കൂടി ഉൾപ്പെടുത്തിയാണ്  14 ദിവസത്തെ അവധി.  

സോഷ്യൽ മീഡിയയുടെ പുതിയ നിയമങ്ങൾ

ഐടി നിയമങ്ങളിൽ സർക്കാർ മാറ്റം വരുത്തി. പുതിയ നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. പുതിയ നിയമങ്ങൾ അനുസരിച്ച്, X, Facebook, YouTube, Instagram തുടങ്ങിയ സോഷ്യൽ മീഡിയ ആപ്പുകളിൽ തെറ്റായ വസ്തുതകൾ പോസ്റ്റുചെയ്യുന്നതിന് കനത്ത പിഴ നൽകേണ്ടിവരും. സോഷ്യൽ മീഡിയ സുരക്ഷിതമാക്കാനാണ് ഈ തീരുമാനം.  

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News