Best Savings Schemes: ഏതാണ് നിക്ഷേപത്തിന് പറ്റിയ ഏറ്റവും നല്ല സേവിങ്ങ്സ് സ്കീം...?

Best Governmental Savings Schemes: ഇതിൽ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൻ്റെ വാർഷിക പലിശ 8.2 ശതമാനമാണ്. എന്നാൽ 7.75 ശതമാനം ബാങ്ക് എഫ്ഡിയിൽ ലഭ്യമാണ്

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 02:19 PM IST
  • എച്ച്ഡിഎഫ്‌സി ബാങ്കിൻറെ എഫ്ഡിയിൽ പരമാവധി 7.75 ശതമാനം വരെ പലിശ
  • സേവിംഗ് സ്കീമുകളിൽ 1 മുതൽ 3 വർഷം വരെയുള്ള നിക്ഷേപ പദ്ധതി
  • മികച്ച പലിശ നിരക്ക് കുറഞ്ഞ സമയത്തിനുള്ളിൽ ചെറുകിട നിക്ഷേപ പദ്ധതികളിൽ നിന്ന് ലഭിക്കും
Best Savings Schemes: ഏതാണ് നിക്ഷേപത്തിന് പറ്റിയ ഏറ്റവും നല്ല സേവിങ്ങ്സ് സ്കീം...?

രാജ്യത്ത് പലവിധത്തിലുള്ള സർക്കാർ നിക്ഷേപ ഓപ്ഷനുകൾ ഉണ്ട്, ഇതിൽ നിക്ഷേപിക്കുന്നതിലൂടെ ഉയർന്ന വരുമാനവും സാമ്പത്തിക സുരക്ഷിതത്വവും ലഭിക്കും. ബാങ്ക് എഫ്ഡി, പോസ്റ്റ് ഓഫീസ് എഫ്ഡി, പിപിഎഫ്, നാഷണൽ സേവിംഗ് സർട്ടിഫിക്കറ്റ്, സീനിയർ സിറ്റിസൺ സേവിംഗ് സ്കീം തുടങ്ങിയവ ഇത്തരത്തിലുള്ള നിക്ഷേപങ്ങളാണ്.

ഇതിൽ സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിൻ്റെ വാർഷിക പലിശ 8.2 ശതമാനമാണ്. എന്നാൽ 7.75 ശതമാനം ബാങ്ക് എഫ്ഡിയിൽ ലഭ്യമാണ്. പിപിഎഫിൽ 7.1 ശതമാനം പലിശയും ലഭിക്കും. നിങ്ങളുടെ നിക്ഷേപത്തിന് ഏറ്റവും മികച്ച സ്കീം ഏതാണെന്ന് പരിശോധിക്കാം,

ബാങ്ക് എഫ്ഡി

എച്ച്ഡിഎഫ്‌സി ബാങ്കിൻറെ എഫ്ഡിയിൽ പരമാവധി 7.75 ശതമാനം വരെ പലിശ  ലഭിക്കും. എസ്ബിഐ എഫ്ഡിക്ക്  പ്രതിവർഷം 7.50 ശതമാനം വരെ പലിശയും നൽകുന്നുണ്ട്. ഇതാണ് സ്ഥിര നിക്ഷേപങ്ങളുടെ കണക്ക്. മികച്ച പലിശ നിരക്കാണിത്.

ചെറുകിട സമ്പാദ്യ പദ്ധതി

സേവിംഗ് സ്കീമുകൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ, പ്രതിമാസ വരുമാന പദ്ധതികൾ എന്നിവ ചെറുകിട സമ്പാദ്യ പദ്ധതികളിൽപ്പെട്ടവയാണ്. സേവിംഗ് സ്കീമുകളിൽ 1 മുതൽ 3 വർഷം വരെയുള്ള നിക്ഷേപ പദ്ധതി, 5 വർഷത്തെ RD എന്നിവ ഉൾപ്പെടുന്നു. നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (എൻഎസ്സി), കിസാൻ വികാസ് പത്ര (കെവിപി) തുടങ്ങിയ സേവിംഗ്സ് സർട്ടിഫിക്കറ്റുകളും ഇതിൽ ഉൾപ്പെട്ടവയാണ്.

സാമൂഹിക സുരക്ഷാ പദ്ധതികളിൽ പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട് (പിപിഎഫ്), സുകന്യ സമൃദ്ധി യോജന, സീനിയർ സിറ്റിസൺ സേവിംഗ് സ്കീം എന്നിവയും ഉൾപ്പെടുന്നു. ചെറുകിട സമ്പാദ്യ പദ്ധതികൾക്ക് 4 ശതമാനം മുതൽ 8.2 ശതമാനം വരെയാണ് സർക്കാർ പലിശ വാഗ്ദാനം ചെയ്യുന്നത്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ പരിശോധിക്കാം.

ചെറുകിട സമ്പാദ്യ പദ്ധതി പലിശ

സേവിംഗ് അക്കൗണ്ട് - 4 ശതമാനം
1 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി - 6.9 ശതമാനം
2 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി - 7.0 ശതമാനം
3 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി - 7 ശതമാനം
5 വർഷത്തെ പോസ്റ്റ് ഓഫീസ് എഫ്ഡി: 7.5 ശതമാനം
5 വർഷത്തെ RD: 6.5 ശതമാനം
നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് (NSC): 7.7 ശതമാനം
കിസാൻ വികാസ് പത്ര: 7.5 ശതമാനം 
പബ്ലിക് പ്രൊവിഡൻ്റ് ഫണ്ട്: 7.1 ശതമാനം
സുകന്യ സമൃദ്ധി അക്കൗണ്ട് (സുകന്യ സമൃദ്ധി യോജന): 8.2 ശതമാനം
സീനിയർ സിറ്റിസൺ സേവിംഗ് സ്കീം: 8.2 ശതമാനം
പ്രതിമാസ വരുമാന പദ്ധതി: 7.4 ശതമാനം

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News