EPFO Update: ജനനതീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് അനുവദിക്കില്ല; ഇപിഎഫ്ഒ

EPFO Update: ഇനി മുതൽ ജനനതീയതിയുടെ തെളിവായി ആധാർ കാര്‍ഡ് സമർപ്പിക്കാനാകില്ലെന്ന് ഇപിഎഫ്ഒ സർക്കുലറിൽ അറിയിച്ചു.  

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 07:07 PM IST
  • കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് അനുവദിക്കില്ല എന്നുള്ള UIDAIയുടെ അറിയിപ്പ് പുറത്തുവന്നിരുന്നു.
EPFO Update: ജനനതീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് അനുവദിക്കില്ല; ഇപിഎഫ്ഒ

EPFO Update: എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (Employees' Provident Fund Organisation - EPFO) നിര്‍ണ്ണായകമായ  ഒരു സൂചന പുറപ്പെടുവിച്ചിരിയ്ക്കുകയാണ്. അതായത്, ഇനി മുതൽ ജനനത്തീയതിയുടെ തെളിവായി ആധാർ കാര്‍ഡ് സമർപ്പിക്കാനാകില്ലെന്ന് ഇപിഎഫ്ഒ സർക്കുലറിൽ അറിയിച്ചു.

Also Read:  Mars Transit 2024: ഇന്ന് മുതൽ, ഈ രാശിക്കാർക്ക് ഓരോ നിമിഷവും ഭാഗ്യത്തിന്‍റെ പിന്തുണ!! ജോലിയില്‍ സ്ഥാനക്കയറ്റം, പണത്തിന്‍റെ പെരുമഴ 
 
അതായത്, ജനനതീയതി (Date of Birth - DOB Proof) തെളിവായി സ്വീകാര്യമായ രേഖകളുടെ പട്ടികയിൽ നിന്ന് ആധാർ കാര്‍ഡ് നീക്കം ചെയ്തു.  UIDAIയില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇപിഎഫ്ഒ  ഈ തീരുമാനം കൈക്കൊണ്ടിരിയ്ക്കുന്നത് എന്നും സര്‍ക്കുലറില്‍  പറയുന്നു. കഴിഞ്ഞ ദിവസമാണ് ഈ പുതിയ  നിര്‍ദ്ദേശം അടങ്ങിയ സര്‍ക്കുലര്‍ ഇപിഎഫ്ഒ പുറത്തിറക്കിയത്. 

Also Read:  Pan Card Duplicate: പാൻ കാർഡ്  നഷ്‌ടപ്പെട്ടാല്‍.... ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്‌ എങ്ങിനെ ഉണ്ടാക്കാം? 
 
കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് അനുവദിക്കില്ല എന്നുള്ള  UIDAIയുടെ അറിയിപ്പ് പുറത്തുവന്നിരുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ടായിരുന്നു യുഐഡിഎഐയുടെ ഈ അറിയിപ്പ്.   

തീയതി, മാസം, വർഷം തുടങ്ങിയവ മാറ്റി ആധാര്‍ വഴി നടക്കുന്ന ജനന തീയതി തട്ടിപ്പ് തടയുന്നതിനാണ് യുഐഡിഎഐ ഈ നടപടി സ്വീകരിച്ചത്. പുതിയ നിയമം നിലവില്‍ വന്നതോടെ ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ ആധാർ കാർഡ് ഉപയോഗിക്കാന്‍ സാധിക്കില്ല. ജനന തീയതി സാക്ഷ്യപ്പെടുത്താന്‍ മറ്റ് ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്. ഈ നിയമം ഡിസംബര്‍ 1, 2023 മുതല്‍ പ്രാബല്യത്തിലാണ് 

UIDAI അറിയിപ്പ് അനുസരിച്ച് ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖ മാത്രമാണ്. പുതിയ നിയമം നിലവില്‍ വന്നതോടെ സ്കൂള്‍, കോളേജ് അഡ്മിഷൻ, പാസ്പോര്‍ട്ട് അപേക്ഷ തുടങ്ങി എല്ലായിടത്തും ആധാര്‍ ഒരു തിരിച്ചറിയല്‍ രേഖയായി കണക്കാക്കപ്പെടും. എവിടെയും ജനനതീയതി സ്ഥിരീകരിക്കുന്നതിന് ജനന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് ആവശ്യമാണ്.  

ആധാറിലെ ജനനതീയതിയും പേരും ആവർത്തിച്ച് മാറ്റി, പെൻഷൻ പദ്ധതി, പല സര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം നേടിയെടുക്കല്‍, കായിക മത്സരങ്ങളില്‍ പ്രവേശനം തുടങ്ങി വിവിധ ആനുകൂല്യങ്ങൾ ആളുകള്‍ തട്ടിയെടുക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് യുഐഡിഎഐ  ഈ കർശന നടപടി കൈക്കൊണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News