ന്യൂഡൽഹി: രണ്ട് കോടിയിൽ താഴെ നിക്ഷേപമുള്ള സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഐഡിബിഐ ബാങ്ക് പരിഷ്കരിച്ചു. പുതിയ പലിശ നിരക്കുകൾ സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു. ഇതിനുപുറമെ, പ്രത്യേക നിക്ഷേപ പദ്ധതിയായ അമൃത് മഹോത്സവ് എഫ്ഡിയിൽ നിക്ഷേപിക്കാനുള്ള സമയപരിധിയും ഒക്ടോബർ 31 വരെ നീട്ടിയിട്ടുണ്ട്. ഇതോടെ നിക്ഷേപകർക്ക് നിക്ഷേപ പദ്ധതികളിലൂടെ വലിയ വരുമാനം നേടാനുള്ള അവസരമുണ്ട്.
375 ദിവസം, 444 ദിവസം എന്നിങ്ങനയുള്ള രണ്ട് കാലയളവുകളാണ് അമൃത് മഹോത്സവിനുള്ളത്. ഈ സ്കീമിന് ഏറ്റവും ഉയർന്ന പലിശ നിരക്കും ബാങ്ക് വാഗ്ദാനം ചെയ്യുന്നു. ഈ എഫ്ഡി സ്കീമിൽ നിക്ഷേപിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആയിരുന്നു. ഇത് മാറ്റിയിട്ടുണ്ട്.
444 ദിവസത്തെ കാലാവധി
ബാങ്ക് പറയുന്ന പ്രകാരം. സ്ഥിരം ഉപഭോക്താക്കൾക്കും എൻആർഇ, എൻആർഒ ഉപഭോക്താക്കൾക്കും അമൃത് മഹോത്സവ് എഫ്ഡി സ്കീമിൽ നിക്ഷേപിക്കുന്നതിന് 444 ദിവസത്തേക്ക് 7.15% പലിശനിരക്കാണ് ബാങ്ക് നൽകുന്നു. മുതിർന്ന പൗരന്മാർക്ക് 7.65% പലിശ നിരക്കും ബാങ്ക് നൽകുന്നു. ഈ എഫ്‌ഡി കാലാവധിക്ക് മുൻപ് തന്നെ നേരത്തെ പിൻവലിക്കാനും ക്ലോസ് ചെയ്യാനും സാധിക്കും എന്നതാണ് മറ്റൊരു പ്രത്യേകത.
375 ദിവസത്തെ കാലാവധി
375 ദിവസത്തെ കാലാവധിയുള്ള അമൃത് മഹോത്സവ് എഫ്ഡിയിൽ നിക്ഷേപിക്കുന്നവർക്ക് 7.65% പലിശയാണ് ഐഡിബിഐ ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. സാധാരണ ഉപഭോക്താക്കൾക്കും എൻആർഇ, എൻആർഒ ഉപഭോക്താക്കൾക്കും 375 ദിവസത്തെ കാലാവധിയുള്ള അമൃത് മഹോത്സവ് എഫ്ഡിയിൽ 7.10% പലിശ നിരക്ക് ലഭിക്കും. മെച്വരിറ്റി കാലാവധിക്ക് മുൻപ് തന്നെ നിക്ഷേപം പിൻവലിക്കാനും സാധിക്കും.
പുതിയ പലിശനിരക്കുകൾ
ഐഡിബിഐ ബാങ്കിന്റെ സ്ഥിര നിക്ഷേപ പദ്ധതികൾ 7 ദിവസം മുതൽ 10 വർഷം വരൊണ്. ഈ കാലാവധികളിൽ, സാധാരണ പൗരന്മാർക്ക് 3% മുതൽ 6.80% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.30% വരെയുമാണ് ലഭിക്കുന്ന പലിശ. പുതിയ നിരക്കുകൾ 2023 സെപ്റ്റംബർ 15 മുതൽ പ്രാബല്യത്തിൽ വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...