ന്യൂഡൽഹി: എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര അതിന്റെ ഥാർ 5 ഡോർ പതിപ്പ് ഉടൻ വിപണിയിൽ അവതരിപ്പിക്കാൻ പോകുന്നു. റോഡ് ടെസ്റ്റിംഗിൽ ഈ എസ്‌യുവി നിരവധി തവണ സ്പോട്ട് ചെയ്ത് കഴിഞ്ഞു. വാഹനത്തിൻറെ ഇന്റീരിയർ, സീറ്റിംഗ് ലേഔട്ട് എന്നിവയുടെ വിശദാംശങ്ങൾ ഇതിനകം വെളിപ്പെടുത്തിയിരുന്നു. പുതിയ റിപ്പോർട്ട് പ്രകാരം ഥാറിൻറ എഞ്ചിൻ ഓപ്ഷനുകളെക്കുറിച്ചുള്ള ചില വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
ഥാറിന്റെ 3 ഡോർ പതിപ്പ് പോലെ, 4×4, 4×2 സജ്ജീകരണങ്ങളോടെയാണ് കമ്പനി ഇത് കൊണ്ടുവരുന്നത്. ഓട്ടോകാർ ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ എസ്‌യുവിയിൽ മഹീന്ദ്ര പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യും. നിലവിലെ ഥാറിനെ പോലെ ഇതിന് 2.2 ലിറ്റർ ഡീസൽ, 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ, മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ ഓപ്ഷനും ഉപഭോക്താക്കൾക്ക് ലഭിക്കും.
എക്സ്റ്റീരിയർ എങ്ങിനെ?
എക്സ്റ്റീരിയറിനെ കുറിച്ച് പറയുമ്പോൾ, നിലവിലുള്ള ഥാറിനേക്കാൾ 300 എംഎം നീളം കൂടി ബോഡിയിൽ അധികമായി പ്രതീക്ഷിക്കുന്നു, കൂടാതെ പുതിയ ബോഡി പാനലുകൾ ഉപയോഗിക്കാനും സാധ്യതയുണ്ട്. ഇന്റീരിയറിൽ മൊത്തത്തിലുള്ള ഡിസൈനിൽ വലിയ മാറ്റമൊന്നും ഉണ്ടാകില്ല. മികച്ച ഇൻഫോടെയ്ൻമെന്റ് സ്‌ക്രീൻ, ഫ്രണ്ട് സെന്റർ ആംറെസ്റ്റ്, സൺഗ്ലാസ് ഹോൾഡർ തുടങ്ങിയ പുതിയ ഫീച്ചറുകൾ ഇതിന് ലഭിച്ചേക്കും.
കൂടുതൽ സ്ഥലം
ദൈർഘ്യമേറിയ വീൽബേസ് വഴി ഥാർ 5-ഡോറിന് കൂടുതൽ സ്പേസ് ലഭിക്കും. എന്നാൽ മഹീന്ദ്ര 3 സീറ്റർ ബെഞ്ച് ലേഔട്ട് നൽകുമോ ഇല്ലയോ എന്നത് കണ്ടറിയണം. ഈ മോഡലിന് നീളമേറിയ വീൽബേസ് ഉള്ളതിനാൽ ബൂട്ട് സ്പേസ് തീർച്ചയായും 3-ഡോർ പതിപ്പിനേക്കാൾ വലുതായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...