OnePlus Buds Z2 | 38 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ്; കാത്തിരുന്ന ബഡ്സ് Z2 ഇന്ത്യയിലേക്ക്

ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ട് ചെയ്യുന്ന 11എംഎം ഡ്രൈവറാണ് ബഡ്സ് Z2ലുള്ളത്. 

Written by - Zee Malayalam News Desk | Last Updated : Dec 14, 2021, 01:33 PM IST
  • വൺപ്ലസിന്റെ പുതിയ ബഡ്സ് Z2 ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
  • ചൈനയിൽ ബഡ്സ് Z2 ഒക്ടോബറിൽ‌ അവതരിപ്പിച്ചിരുന്നു.
  • നോയിസ് റിഡക്ഷന് വേണ്ടി രണ്ടിന് പകരം മൂന്ന് മൈക്രോഫോണാണ് ബഡ്സ് Z2ൽ സജ്ജീകരിച്ചിരിക്കുന്നത്.
OnePlus Buds Z2 | 38 മണിക്കൂർ വരെ ബാറ്ററി ബാക്കപ്പ്; കാത്തിരുന്ന ബഡ്സ് Z2 ഇന്ത്യയിലേക്ക്

ലണ്ടൻ: ചൈനീസ് ഇലക്ട്രോണിക്സ് നിർമാതാക്കളായ വൺ പ്ലസിന്റെ (OnePlus) പുതിയ ട്രൂ വയർലെസ് ഇയർഫോണായ (True Wireless Earphone) ബഡ്സ് Z2 (Buds Z2) ഇന്ത്യയിൽ (India) ഡിസംബറിൽ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ. ആദ്യ മോഡലായ വൺ പ്ലസ് ബ‍ഡ്സ് Zയുമായി സാമ്യമുള്ള ഡിസൈനാണ് ബഡ്സ് Z2ലുമുള്ളത്. ചൈനയിൽ (China) പുറത്തിറക്കിയ ബഡ്സ് Z2 യൂറോപ്പിൽ ഡിസംബർ 16ന് പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. 

ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിൽ തന്നെയാണ് ബഡ്സ് Z2 കമ്പനി അവതരിപ്പിക്കുന്നത്. ഡോൾബി അറ്റ്‌മോസ് ഓഡിയോ സപ്പോർട്ട് ചെയ്യുന്ന 11എംഎം ഡ്രൈവർ ഇതിലുണ്ട്. ഇയർബഡുകൾക്ക് സ്റ്റെം പ്രോട്രഷനുകളും തിളങ്ങുന്ന വൃത്താകൃതിയിലുള്ള വളയവുമുണ്ട്. വൺ പ്ലസ് ബഡ്‍സ് Z2-ൽ ശ്രദ്ധേയമായ ഒരു മാറ്റം നോയിസ് റിഡക്ഷന് വേണ്ടി രണ്ടിന് പകരം മൂന്ന് മൈക്രോഫോൺ സജ്ജീകരിച്ചിട്ടുണ്ട് എന്നതാണ്.  

Also Read: Smartphone Launch 2022| ഇത്രയും ഫോണുകൾ 2022-ൽ ലോഞ്ച് ചെയ്യും,ഒറ്റ നോട്ടത്തിൽ

40 ഡെസിബലിന്റെ ആക്ടീവ് നോയിസ് ക്യാൻസലേഷനുള്ള (ANC) സപ്പോർട്ടുമുണ്ട്. ഈ ട്രൂ വയർലെസ് ബഡുകൾക്ക് ബ്ലൂടൂത്ത് v5.2 സപ്പോർട്ടും, കൂടാതെ IP55 വാട്ടർ ആൻസ് സ്വെറ്റ് റെസിസ്റ്റന്റുമുണ്ട്. ചാർജിംഗ് കെയ്‌സ് ഉപയോ​ഗിച്ചാൽ 38 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന ബാറ്ററിയാണ് ബഡ്സ് Z2ലുള്ളത്. 

Also Read: OnePlus Nord 2 PacMan Edition : വൺപ്ലസ് നോർഡ് 2 പാക്മാൻ എഡിഷനെത്തി; സവിശേഷതകളിൽ മാറ്റമില്ല; ചിത്രങ്ങൾ കാണാം           

ചൈനയിൽ 399 ചൈനീസ് യുവാൻ ആണ് ബഡ്സ് Z2 ന്റെ (Buds Z2) വില. ഇന്ത്യയിൽ (India) വൺ പ്ലസ് ബഡ്‍സ് Z2 ന്റെ വില 6,000 രൂപയിൽ താഴെയായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. വൺ പ്ലസിന്റെ‌ (One Plus) പുതിയ സ്മാർട്ട്ഫോണായ വൺപ്ലസ് 10 (OnePlus 10) ഉടൻ പുറത്തിറങ്ങാനിരിക്കുകയാണ്. ക്വാൽകോം പുറത്തിറക്കിയ ഏറ്റവും പുതിയ പ്രൊസസർ ചിപ്പായ സ്‌നാപ്ഡ്രാഗൺ (Snapdragon) 8 ജെൻ 1 ആയിരിക്കും വൺപ്ലസ് 10ൽ ഉണ്ടാവുകയെന്ന് കമ്പനി സി.ഇ.ഒ  സ്ഥിരീകരിച്ചു. 2022 ജനുവരിയിൽ വൺപ്ലസ് 10 പുറത്തിറങ്ങും എന്നാണ് റിപ്പോർട്ടുകൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News