New Delhi: State Bank of India (SBI) പ്രൊബേഷണറി ഓഫീസർ (Probationary Officer) തസ്തികയിലെ നിയമനത്തിനായുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
രജിസ്ട്രേഷൻ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഒക്ടോബര്‍ 25 വരെ അപേക്ഷ സമര്‍പ്പിക്കാം. SBI PO ടെസ്റ്റ് എഴുതാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം.
പ്രിലിമിനറി, മെയിൻസ്, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായിരിക്കും പരീക്ഷ നടക്കുക. നവംബർ, ഡിസംബർ മാസങ്ങളിലായിരിക്കും പരീക്ഷ നടക്കുക. എന്നാല്‍ പരീക്ഷ . തീയതി സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഇതുവരെ വന്നിട്ടില്ല.
ആകെ ഒഴിവുകള്‍ (SBI PO Recruitment 2021: Vacancies)
ആകെ പ്രൊബേഷണറി ഓഫീസർ (Probationary Officer) 2056 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ഇതില്‍ പട്ടിക ജാതി- 324 ഒഴിവുകൾ, പട്ടിക വർഗം - 162 ഒഴിവുകൾ, ഒ.ബി.സി- 560 ഒഴിവുകൾ, ഇ.ഡബ്ള്യൂ.എസ്- 200 ഒഴിവുകൾ, ജനറൽ വിഭാഗം- 810 എന്നിങ്ങനെയാണ് ഒഴിവുകൾ.
അപേക്ഷാ ഫീസ് (SBI PO Recruitment 2021: Application Fee)
ജനറൽ വിഭാഗക്കാർക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ഫീസില്ല.
പ്രായപരിധി ( SBI PO Recruitment 2021: Age limit)
21 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ഇന്ത്യൻ പൗരനായിരിക്കണം. നേപ്പാൾ, ഭൂട്ടാൻ പൗരത്വമുള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്.
യോഗ്യത (SBI PO Recruitment 2021: Eligibility)
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.
ജനറൽ വിഭാഗക്കാർക്ക് 4 തവണ പരീക്ഷയെഴുതാനുള്ള അവസരം ലഭിക്കും. സംവരണ വിഭാഗക്കാർക്ക് 7 അവസരം ലഭിക്കും.
ലോജിക്കൽ റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് ഭാഷ എന്നിവയടങ്ങിയതാണ് പരീക്ഷ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.