ആലപ്പുഴ: എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസിൽ പിടിയിലായ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെയാണ് കേസിൽ നേരിട്ട് പങ്കുള്ള അഞ്ച് പേരെ പോലീസ് പിടികൂടിയത്. അതുല്‍, ജിഷ്ണു, അഭിമന്യു, സാനന്ത്, വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇതാദ്യമായാണ് കൊലപാതകവുമായി നേരിട്ട് പങ്കുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.
കേസിൽ ഇതുവരെ 13 പ്രതികളാണ് അറസ്റ്റിലായതെന്ന് എഡിജിപി വിജയ് സാഖറെ വ്യക്തമാക്കി. കൊലപാതകത്തിലെ ഉന്നതതല ഗൂഢാലോചന പുറത്തുകൊണ്ടുവരുമെന്ന് എഡിജിപി വിജയ് സാഖറെ അറിയിച്ചു. മറ്റു പ്രതികളെ ഉടൻ പിടികൂടാമെന്ന പൂർണ്ണ ആത്മവിശ്വാസത്തിലാണ് അന്വേഷണ സംഘം.
Also Read: ഷാൻ വധക്കേസ് | 5 പേർ പിടിയിൽ, കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തവരെന്ന് സൂചന
പ്രതികളെത്തിയ കാർ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ വെച്ചാണ് എസ്ഡിപിഐ പ്രവർത്തകനായ ഷാൻ ആക്രമിക്കപ്പെട്ടത്. ഷാൻ സഞ്ചരിച്ച ബൈക്ക് പിന്നിൽനിന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം കാറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.
അതേസമയം ബിജെപി നേതാവ് രൺജീത് വധക്കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നുവന്ന സംശയം ഉള്ള സഹാചര്യത്തിൽ അന്വേഷണം തമിഴ്നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട്ടിലും അന്വേഷണം നടത്താൻ തീരുമാനിച്ചത്. ഷാൻ കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളിലാണ് രഞ്ജിത്ത് കൊല്ലപ്പെടുന്നത്. ഞായര്‍ പുലര്‍ച്ച ആറരയോടെ ഒരു സംഘം വീട്ടില്‍ക്കയറി അദ്ദേഹത്തെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...