Crime News: കേരളാ-കര്‍ണാടക അതിര്‍ത്തിയിൽ ട്രോളി ​ബാ​ഗിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി

Women Dead Body Found at Kerala-Karnataka border: പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2023, 07:27 PM IST
  • കണ്ണൂർ ജില്ലയിൽ നിന്നും നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം.
  • മൃതദേഹം ആദ്യം കണ്ടെത്തിയത് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ്.
Crime News: കേരളാ-കര്‍ണാടക അതിര്‍ത്തിയിൽ ട്രോളി ​ബാ​ഗിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി

കണ്ണൂർ: കേരളാ-കര്‍ണാടക അതിര്‍ത്തിയിൽ യുവതിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. നാലു കഷ്ണങ്ങളായി വെട്ടിനുറുക്കിയ നിലയിലാണ് ഉള്ളത്.  മാക്കൂട്ടം ചുരത്തില്‍ നിന്നാണ് ട്രോളി ബാ​ഗ് കണ്ടെത്തുന്നത്. രണ്ടാഴ്ചയോളം പഴക്കമുള്ള മൃതദേഹം അഴുകിയ നിലയിലാണ് മൃതദേഹം. ബാ​ഗിൽ നിന്നും ദുര്‍ഗന്ധം വമിക്കുന്നുണ്ട്. പതിനെട്ടോ പത്തൊമ്പതോ വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയുടിയുടെ മൃതദേഹമാണിതെന്നാണ് പോലീസിന്റെ പ്രാഥമിക നിരീക്ഷണം. മൃതദേഹം ആരുടേതാണെന്ന് വ്യക്തമാക്കാൻ സാധിച്ചിട്ടില്ല.

കണ്ണൂർ ജില്ലയിൽ നിന്നും നിന്നും ബെംഗളുരുവിലേക്ക് പോകുന്ന പ്രധാന അന്തര്‍സംസ്ഥാന പാതയാണ് മാക്കൂട്ടം ചുരം. കേരളാ അതിര്‍ത്തിയില്‍ നിന്ന് 15 കീലോമീറ്ററോളം അകലെയുള്ള കര്‍ണാടക വനമേഖലയിലാണ് ചുരത്തിന് സമീപത്തുള്ള ഒരു കുഴിയില്‍ ബാഗിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം ആദ്യം കണ്ടെത്തിയത് കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരാണ്. പിന്നാലെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ALSO READ: കൊല്ലത്ത് അക്ഷയ സെന്ററിൽ ഭാര്യയെ തീകൊളുത്തി കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി

വിരാജ്‌പേട്ട പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.  വിരാജ്‌പേട്ട താലൂക്ക് ആശുപത്രിയില്‍ മോർച്ചറിയിൽ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. നിരവധി ആളുകൾ ദിനം പ്രതി സഞ്ചരിക്കുന്ന പാതയാണിത്. കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് കർണാടക പോലീസ് അറിയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News