ചങ്ങനാശ്ശേരിയിൽ നടന്ന ദൃശ്യം മോഡൽ കൊലപാതകത്തിലെ പ്രതി അറസ്റ്റിൽ. ചങ്ങനാശേരി എസി കോളനിയിലെ താമസക്കാരനായ മുത്തുകുമാറാണ് പിടിയിലായത്. ആലപ്പുഴ നോർത്ത് സിഐയായ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ അറസ്റ്റ് ചെയ്തത്. മുത്തുകുമാറിനെ ഉടൻ ചങ്ങനാശ്ശേരി പൊലീസിന് കൈമാറുമെന്ന് അറിയിച്ചിട്ടുണ്ട്. ആര്യാട് സ്വദേശിയായ ബിന്ദു കുമാറാണ് കൊല്ലപ്പെട്ടത്. ബിന്ദുകുമാറിനെ കൊലപ്പെടുത്തിയ ശേഷം എസി കോളനിയിലെ വീടിന് പിന്നിലുള്ള തറ പൊളിച്ച് കോൺക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു.
ഒരു യുവാവിനെ കാണാതായതുമായി ബന്ധപ്പെട്ട് ആലപ്പുഴ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ അന്വേഷണത്തിന് ഒടുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാറിന്റെ അമ്മയാണ് പോലീസിൽ പരാതി നൽകിയത്. പോലീസിന്റെ അന്വേഷണത്തിൽ മരണപ്പെട്ടയാളിന്റെ ബൈക്ക് വാകത്താനത്തിന് അടുത്തുള്ള ഒരു തോട്ടിൽ നിന്നും കണ്ടെത്തിയിരുന്നു. ബിന്ദു കുമാറിന്റെ ഫോണിലേക്ക് അവസാനം വന്ന ഫോൺ കാൾ മുത്തുകുമാറിന്റേത് ആണെന്നും കണ്ടെത്തിയിരുന്നു.
ALSO READ: Drishyam Model Muder: ദൃശ്യം മോഡൽ കൊലപാതകം: യുവാവിന്റെ മൃതദേഹം കണ്ടെത്തി!
ഇതിനെ കുറിച്ച് മുത്തു കുമാറിനോട് അന്വേഷിച്ചപ്പോൾ ഈ ഫോൺ കോളിനെ കുറിച്ച് അറിയില്ലെന്ന് മുത്തുകുമാർ പറയുകയായിരുന്നു തുടർന്ന് പൊലീസിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടപ്പോൾ ഒളിവിൽ പോകുകയായിരുന്നു. ഇതിൽ സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ മുത്തുകുമാറിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...