യുപി: ജില്ലാ ജഡ്ജിൽ നിന്നും തുടർച്ചയായുള്ള പീഡനങ്ങളും മാനസിക പ്രശ്നങ്ങളും മൂലം മരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സിവിൽ ജഡ്ജ് ചീഫ് ജസ്റ്റിസിന് കത്തയച്ചു. യുപി ബന്ദയിലെ ജഡ്ജാണ് കത്തയച്ചത്. ബരാബങ്കിയിൽ ജോലി ചെയ്യുന്നതിനിടെ ജില്ലാ ജഡ്ജി തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് ആരോപണം. ജില്ലാ ജഡ്ജിക്കെതിരെ പരാതി നൽകിയിട്ടും ഇത് വരെ നടപടിയില്ലെന്നാണ് ആരോപണം.
കത്തിൻറെ പ്രസക്ത ഭാഗങ്ങൾ മാധ്യമങ്ങൾ ലഭിച്ചു. സാധാരണക്കാർക്ക് നീതി ലഭ്യമാക്കാൻ കഴിയുമെന്ന വിശ്വാസത്തോടെയും ആവേശത്തോടെയുമാണ് താൻ ജുഡീഷ്യൽ സർവീസിൽ ചേർന്നതെന്നും, എന്നാൽ ജോലിയിൽ നീതിക്കായി കേഴേണ്ടിവരുമെന്ന് എനിക്കറിയില്ലായിരുന്നു എന്നും കത്തിൽ പറയുന്നു. സേവനത്തിന്റെ ചുരുങ്ങിയ കാലയളവിനുള്ളിൽ തുറന്ന കോടതിയിൽ പോലും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. ലൈംഗികമായി ഉപദ്രവിക്കപ്പെട്ടിട്ടുണ്ട്.
'രാജ്യത്തെ സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾ സഹിച്ച് ജീവിക്കാൻ പഠിക്കണം' എന്നതാണ് അവസ്ഥയെന്നും കത്തിലുണ്ട്. ഇതാണ് നമ്മുടെ ജീവിത സത്യം. പരാതിപ്പെട്ടാൽ പീഡനം നേരിടേണ്ടി വരും. ഞാൻ ഒരു ജഡ്ജിയാണ്, പക്ഷേ എൻറെ കാര്യത്തിൽ ഒരു നിഷ്പക്ഷ അന്വേഷണം പോലും നടത്താൻ കഴിഞ്ഞില്ല. ഒരു കളിപ്പാട്ടമായോ നിർജീവ വസ്തുവായോ മാറരുതെന്നും സ്ത്രീകളോട് കത്തിൽ പറയുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.