പാലക്കാട്: പാലക്കാട് ചെമ്മണാമ്പതിയിൽ 5000 ലിറ്റർ സ്പിരിറ്റ് പിടികൂടി എക്സൈസ്. സ്പിരിറ്റ് മാവിൻ തോട്ടത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 146 കാനുകളിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. തോട്ടം നടത്തിപ്പുകാരനായ സബീഷിനെ എക്സൈസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തമിഴ്നാട് അതിർത്തിയോട് ചേർന്ന പ്രദേശമാണ് ചെമ്മണാമ്പതി. ഒരു സ്പിരിറ്റ് കേസിൽ പിടിയിലായ പ്രവീണ്‍ എന്നയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മാവിൻ തോട്ടത്തിൽ സ്പിരിറ്റ് ഉള്ളതായി വിവരം ലഭിച്ചത്. തോട്ടത്തിലെ ഒരു കെട്ടിട്ടത്തിനുള്ളിലെ ശുചിമുറിയിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്ന 146 കാനുകളും ഉണ്ടായിരുന്നത്. പിടിയിലായ പ്രവീണിന് സ്വന്തമായി ചെത്തുതോപ്പ് ഉണ്ടായിരുന്നു. ഇവിടെ നിന്നും ആലപ്പുഴ, മാവേലിക്കര, കരുനാഗപ്പള്ളി ഭാഗത്തേക്ക് കള്ള് കൊണ്ടു പോയിരുന്നു. അതിൽ ചേര്‍ക്കാനായാണ് സ്പിരിറ്റ് സൂക്ഷിച്ചത് എന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ നൽകുന്ന വിവരം.
Nayana Sooryan | നയനാ സൂര്യൻ താമസിച്ച വീട് അകത്ത് നിന്ന് പൂട്ടിയിരുന്നോ? ഉത്തരങ്ങൾ തേടി ക്രൈം ബ്രാഞ്ച്
തിരുവനന്തപുരം: നയനാ സൂര്യൻറെ മരണത്തിൽ ക്രൈബ്രാഞ്ച് സംഘം അന്വേഷണ നടപടികൾ ആരംഭിച്ചു. ആൽത്തറയിലെ വാടക വീട്ടിൽ എത്തിയ സംഘം നയന മരിച്ചു കിടിന്ന മുറിയിൽ വിശദമായ പരിശോധന നടത്തി. വാതില്‍ അകത്തു നിന്നും പൂട്ടിയിരുന്നോ അതോ തുറന്നിരിക്കുകയാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തുകയാണ് ആദ്യ ലക്ഷ്യം.
എങ്കിൽ മാത്രമെ കൊലപാതകമാണോ അതോ സ്വഭാവിക മരണമാണോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് മുന്നോട്ട് പോകാന്‍ കഴിയുകയുള്ളു. നാല് വർഷം മുമ്പ് നടന്ന സംഭവമായതിനാൽ സംഭവ സ്ഥലത്തുനിന്നും മറ്റു തെളിവുകൾ ശേഖരിക്കുക അസാധ്യമാണ്. കൂടാതെ വീട് പെയ്ന്റ് അടിക്കുകയും ചെയ്തിട്ടുണ്ട്.
13 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈബ്രാഞ്ച് എസ്.പി മധു സുധനൻ. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥൻ ജലീൽ തോട്ടത്തിൽ എന്നിവർ നേരിട്ട് എത്തിയാണ് പരിശോധന നടത്തിയത്. ആ വീട്ടിൽ മറ്റോരാളാണ് ഇപ്പോൾ താമസിക്കുന്നത്. പുറത്തു നിന്നും ഒരാൾക്ക് ഏതൊക്കെ തരത്തിൽ അകത്തയ്ക്ക് കടക്കാൻ കഴിയും എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. അടുത്തുള്ള മതിലിൽ കയറി അകത്തെയ്ക്ക് കയറാൻ കഴിയുമോ എന്നതടക്കമുള്ള കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ഇപ്പോൾ നടത്തുന്നത്.
അന്ന് തിരുവന്തപുരം മ്യൂസിയം പോലീസായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ ആദ്യം അന്വേഷിച്ച സംഘം സ്വഭാവികമരണമെന്ന് തുടക്കത്തിൽ തന്നെ വിധി എഴുതി. വാതിൽ അകത്തുനിന്നും പൂട്ടിയതാണെന്നും പറഞ്ഞിരുന്നു. എന്നാൽ രണ്ടാമത് അന്വേഷിച്ച സംഘം വാതില്‍ അകത്തുനിന്നും പൂട്ടിയിലെന്നും പറഞ്ഞിരുന്നു. ബോഡി പോസ്റ്റ് മോർട്ടം ചെയ്ത സർജൻ കൊലപാതകമാണെന്ന സംശയം രേഖപ്പെടുത്തിയെങ്കിലും പിന്നീട് ആ വഴി അന്വേഷം നടന്നില്ല. മരണത്തിൽ ബന്ധുക്കള്‍ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും സർക്കാർ അന്വേഷണത്തിന് തയ്യാറായിരിക്കന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...