തിരുവനന്തപുരം: കണ്ടല അരുമാളൂരിൽ ഗുണ്ടാ സംഘം വീടിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ ഒരു പ്രതിയെ പിടികൂടി. കണ്ടല അണപ്പാട് കൃഷ്ണകൃപയിൽ അർജുൻ ആണ് പിടിയിലായത്. അരുമാളൂർ സ്വദേശി ബിജുവിന്റെ വീടിന് നേർക്കാണ് അക്രമം നടന്നത്. കാറിൻ്റെ മുൻവശത്തെ ചില്ലും തകർത്തു. വീടിന് നേർക്ക് ബിയർ കുപ്പിയും എറിഞ്ഞു.
ആദ്യം മൂന്ന് പേർ മദ്യപിച്ച് ബിജുവിൻ്റെ വീട്ടിലെത്തി ബഹളം വച്ചിരുന്നു. ബിജുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ സമീപത്തെ ബന്ധുക്കൾ ഇടപെട്ട് ഇവരെ കൈകാര്യം ചെയ്തു. ഇതിന് പ്രതികാരമായാണ് കൂടുതൽ പേരെ കൊണ്ട് വന്ന് അക്രമം നടത്തിയത്. ആക്രമണത്തിൽ അരുമാളൂർ സ്വദേശികളായ ബിജു, പ്രജീഷ്, മനു എന്നിവർക്ക് പരിക്കേറ്റു.
പരിക്കേറ്റ മൂന്നുപേരും നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ തേടി. അക്രമികൾ കൊണ്ടുവന്ന മാരകായുധങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ മറ്റ് പ്രതികളെ പിടികൂടുന്നതിന് അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. വീടിന് മുന്നിൽ മദ്യപിച്ചത് ചോദ്യം ചയ്തതാണ് അക്രമത്തിൽ കലാശിച്ചത്.
കാർ നൽകാത്തതിന് ഉടമയെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
മഞ്ചേശ്വരം: കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനെ ആക്രമിക്കുകയും കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേർ അറസ്റ്റിൽ. നാലംഗ സംഘം വാൾ വീശി ഗൃഹനാഥനെ ആക്രമിക്കുകയായിരുന്നു. മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് കുമാറിന്റെ നിർദേശപ്രകാരം എസ്ഐ നിഖിലും സംഘവും ചേർന്ന് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തു.
മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി. മുഹമ്മദ് അസ്കർ, മുഹമ്മദ് ഹുസൈൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി എത്തിയ നാലംഗ സംഘം കാർ ആവശ്യപ്പെട്ടെങ്കിലും തരാൻ പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്ന് സംഘത്തിലെ ഒരാൾ സ്കൂട്ടറിൽ സൂക്ഷിച്ച വാൾ എടുത്ത് വീശുകയും മറ്റു മൂന്ന് പേർ ചേർന്ന് സാദിഖിനെ മർദിക്കുകയുമായിരുന്നു.
ഇതിനിടയിൽ സംഘത്തിലെ ഒരാൾ കൈയിലുണ്ടായിരുന്ന പെട്രോൾ കാറിന് മുകളിലേക്കൊഴിച്ച് തീ വെക്കാൻ ശ്രമം നടത്തി. കേസിൽ അറസ്റ്റിലായ അസ്‌കർ കേരളത്തിലും കർണാടകയിലും വിവിധ പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ലഹരിമരുന്ന് കടത്ത് തുടങ്ങി 11 കേസുകളിൽ പ്രതിയാണ്. ഇയാളെ ഒരു തവണ കാപ്പ നിയമപ്രകാരം ജയിലിൽ അടച്ചിരുന്നു. ഇതിന്റെ കാലാവധി കഴിഞ്ഞ് ഏതാനും മാസം മുൻപ് പുറത്തിറങ്ങിയാണ് ഈ കൃത്യം നടത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.