Gold Chian Snatch Case: ബൈക്കിൽ കറങ്ങി മോഷണം; രണ്ടു പേരിൽ നിന്നും കവർന്നത് 6 പവന്റെ മാല

Crime news: ഇതിനിടയിൽ പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാനുള്ള സംഘത്തിന്റെ ശ്രമം വിഫലമായി. 

Written by - Zee Malayalam News Desk | Last Updated : Jun 22, 2024, 08:11 AM IST
  • മാസ്‌ക്കുമിട്ട് ബൈക്കിൽ കറങ്ങിയ മൂന്നംഗസംഘം രണ്ടിടങ്ങളിൽ നിന്നും മാല കവർന്നു
  • ബേബിയുടെ ഒന്നര പവന്റെ മാലയാണ് കട്ടച്ചൽവിളയ്ക്ക് സമീപത്തുവെച്ച് രാവിലെ പതിനൊന്നരയോടെ ഈ സംഘം കവർന്നത്
Gold Chian Snatch Case: ബൈക്കിൽ കറങ്ങി മോഷണം; രണ്ടു പേരിൽ നിന്നും കവർന്നത് 6 പവന്റെ മാല

തിരുവനന്തപുരം: മാസ്‌ക്കുമിട്ട് ബൈക്കിൽ കറങ്ങിയ മൂന്നംഗസംഘം രണ്ടിടങ്ങളിൽ നിന്നും മാല കവർന്നതായി റിപ്പോർട്ട്. കുന്നത്തുകാൽ കട്ടച്ചൽവിളയിൽ വഴിയാത്രക്കാരിയായ വയോധികയുടെ ഒന്നര പവൻ മാലയും തവരവിള കുട്ടത്തിവിളയിൽ സ്‌കൂട്ടർ യാത്രക്കാരിയുടെ അഞ്ച് പവന്റെ മാലയുമാണ് ഈ സംഘം പിടിച്ചു പറിച്ചത്. 

Also Read: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും; റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്

ഇതിനിടയിൽ പത്തനാവിളയിൽ വഴിയാത്രക്കാരിയുടെ മാല പിടിച്ചു പറിക്കാനുള്ള സംഘത്തിന്റെ ശ്രമം വിഫലമായി.  കുന്നത്തുകാൽ, നാറാണി അമ്പലത്തിൻകാല ബിനു ഭവനിൽ ബേബിയുടെ ഒന്നര പവന്റെ മാലയാണ് കട്ടച്ചൽവിളയ്ക്ക് സമീപത്തുവെച്ച് രാവിലെ പതിനൊന്നരയോടെ ഈ സംഘം കവർന്നത്.  ബൈക്ക് ഓടിച്ചിരുന്നയാൾ ഹെൽമെറ്റ് ധരിച്ചിരുന്നു. പുറകിലിരുന്ന രണ്ടു പേർക്ക് ഹെൽമെറ്റ് ഇല്ലായിരുന്നുവെങ്കിലും ഇവർ മാസ്‌ക് ധരിച്ചിരുന്നു. മാല പിടിച്ചുപറിച്ചദി ബൈക്കിന്റെ പുറകിലിരുന്നയാളാണ് എന്ന് ബേബി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 

Also Read: ബുധന്റെ ഉദയം സൃഷ്ടിക്കും ഭദ്ര രാജയോഗം; ഈ രാശിക്കാർക്കിനി നേട്ടങ്ങൾ മാത്രം!

ബേബിയുടെ ബഹളം കേട്ട് നാട്ടുകാരെത്തും മുൻപേ സംഘം ബൈക്കിൽ കടന്നുകളഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഇവർ പെരുങ്കടവിള ഭാഗത്തു നിന്നാണ് എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സംഘം ഉച്ചയ്ക്ക് 12:20 ന് തവരവിള-രാമേശ്വരം റോഡിൽ കുട്ടത്തിവിള പള്ളിക്ക്‌ സമീപം സ്‌കൂട്ടറിൽ പോകുകയായിരുന്ന പ്രിയയുടെ അഞ്ച് പവന്റെ മാല പിടിച്ചു പറിക്കുകയും ചെയ്തിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News