തൃശ്ശൂർ: നഷ്ടപ്പെട്ട സ്വർണ്ണം വീണ്ടെടുക്കുവാൻ യുവാവിനെ തട്ടികൊണ്ടു പോയി ക്രൂരമായി മർദ്ദിച്ച സംഘത്തിലെ പ്രധാന പ്രതി കൊരട്ടി പോലീസ് കസ്റ്റഡിയിൽ
.മലപ്പുറം എടവണ്ണ സ്വദേശി മുഹമ്മദ് നിസാമിനെയാണ് കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തിയത്. പാണ്ടിക്കാട് സ്റ്റേഷനിലെ മറ്റൊരു കേസിൽ ജയിലിൽ കഴിയവെയാണ് കൊരട്ടി സ്റ്റേഷനിലെ കേസിൻ്റെ ഭാഗമായി കോടതി മുഖേന പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
കഴിഞ്ഞ മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. ഒമാനിൽ നിന്നും നാട്ടിലെത്തിയ പൊന്നാനി സ്വദേശി ഷെജിൻ മൻസിൽ ഷെജീബിൻ്റെ കൈവശം കൊടുവള്ളി സംഘത്തിനു കൈമാറാൻ സ്വർണ്ണം കൊടുത്തയച്ചിരുന്നു. ഈ സംഘത്തിനു സ്വർണ്ണം കൈമാറാതെ മറ്റൊരു സംഘത്തിനു ഷെജിൻ കൈമാറി. തുടർന്ന് ഷെജീബ് കൊരട്ടിയിലെ സുഹൃത്തിൻ്റെ വീട്ടിൽ ഒളിവിൽ കഴിയവേ ആറംഗ സംഘം ഷെജീബിനെ തട്ടിക്കൊണ്ടുപോയി.
കൊരട്ടിയിലെ സുഹൃത്തിൻ്റെ സഹോദരൻ്റെ പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ആറ ഗ സംഘത്തെ പിടികൂടി റിമാൻഡ് ചെയ്തു
തട്ടിക്കൊണ്ടുപോയ ഷെജീബിനെ നെടുമ്പാശേരി, ചാലക്കുടി, കണ്ണൂർ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും പിന്നീട് അവശനിലയിൽ പൊന്നാനിയിൽ നിന്നും പോലീസ് കണ്ടെത്തുകയുമായിരുന്നു.
പിന്നീട് ഷെജീബിനെ ക്രൂരമായി മർദ്ദിച്ച സംഘത്തിലെ പ്രധാനി മുഹമ്മദ് നിസാം ആണ് എന്ന് കണ്ടത
സ്വർണ്ണ കടത്ത് സംബന്ധിച്ചും കൂട്ടുപ്രതികളെ സംബന്ധിച്ചും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. സ്വർണ്ണ ഇടപാടിലെയും ഷെജീബിനെ ക്രൂരമായി മർദ്ദിച്ച സംഘത്തിലെ മൂന്നു പേരെ മാസങ്ങൾക്ക് മുമ്പ് കൊരട്ടി പോലീസ് പിടികൂടിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...