കൊല്ലം: ആസ്ട്രേലിയക്ക് ബോട്ട് മാർഗ്ഗം കടക്കാൻ ശ്രമിച്ച 11പേരെ കൊല്ലത്ത് പോലീസ് പിടികൂടി.2 പേർ ശ്രീലങ്കൻ സ്വദേശികളും 9 പേർ തമിഴ്നാട്ടിലെ ശ്രീലങ്കൻ അഭയാർത്ഥി ക്യാമ്പിൽ നിന്നുള്ളവരുമാണ്.കൂടുതൽ പേർ കൊല്ലത്ത് എത്തിയതായാണ് സൂചന. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്. അതേസമയം പിടിയിലായവരെ തമിഴ്നാട് ക്യൂബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു.
കഴിഞ്ഞ മാസം 19 തിന് ശ്രീലങ്കയിൽ നിന്ന് ചെന്നൈ വിമാനത്താവളം വഴി ടൂറിസ്റ്റ് വിസയിൽ എത്തിയ ട്രിങ്കോമലൈ സ്വദേശികളായ ആന്റണി കേശവൻ,പവിത്രൻ എന്നീ രണ്ടു പേരെ കുറിച്ച് നടത്തിയ അന്വേഷണമാണ് മറ്റ് 9 പേരിലേക്ക് എത്തിയത്.
ALSO READ: തിരുവനന്തപുരത്ത് വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
തമിഴ്നാട് ക്യു ബ്രാഞ്ച് സംഘം കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ രഹസ്യ വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ പ്രകാരം കൊല്ലം ബീച്ച് റോഡിലെ ലോഡ്ജിൽ നിന്ന് രണ്ട് ശ്രീലങ്കകാരേയും 9 അഭയാർത്ഥികളേയും കണ്ടെത്തി.
തിരിച്ചിനാപ്പള്ളി,ചെന്നൈ,മണ്ഡപം ക്യാമ്പിൽ നിന്നുള്ളവരാണ് പിടിയിലായത്.തമിഴ്നാട് ക്യു ബ്രാഞ്ച് സംഘവും കൊല്ലത്ത് എത്തി ഇവരെ ചോദ്യം ചെയ്തു.ആസ്ട്രേലിയയിലേക്ക് ആരുടെ ബോട്ടിലാണ് ഇവർ കടക്കാൻ ശ്രമിച്ചതെന്ന് അറിയാനുള്ള ശ്രമത്തിലാണ് കേരള പോലീസ്.ശ്രീ ലങ്കയിലെ ലക്ഷമണനാണ് ഇവരുടെ ഏജന്റെന്നും കണ്ടെത്തി.ലക്ഷമണന്റെ കൊല്ലത്തെ കൂട്ടാളികളെ പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...