Thiruvananthapuram : നടൻ രാജൻ പി ദേവന്റെ (Rajan P Dev) മകനും നാടനുമായ ഉണ്ണി രാജൻ പി ദേവന്റെ (Unni Rajan P Dev) ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണവുമായി കുടുംബ. കഴിഞ്ഞ ദിവസം ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയെ തിരുവനന്തപുരത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇതെ തുടർന്ന് പ്രിയങ്കയുടെ സഹോദരൻ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഇന്നലെ ബുധനാഴ്ച ഉച്ചയോടെയായിരുന്നു പ്രിയങ്കയെ തിരുവനന്തപുരം വെമ്പായത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
മരിക്കുന്നതിന് മുമ്പ് ഉണ്ണിക്കെതിരെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അതിൽ കാര്യമായ നടപടി ഉണ്ടായിട്ടില്ലെന്നും ആരോപണം ഉണ്ട്.
ഉണ്ണിയുമായിട്ടുള്ള പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക അങ്കമാലിയിൽ നിന്ന് തിരുവനന്തപുരത്തെ വീട്ടിലെത്തുന്നത്. അതിന് ശേഷമായിരുന്നു ഇന്നലെ ബുധനാഴ്ച വെമ്പായത്തെ വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്യുന്നത്.
ALSO READ : പരിവർത്തനം എങ്ങോട്ട്? ചുട്ട മറുപടി നൽകി Anu Sithara
സ്ത്രീധനത്തെ കുറച്ച് നിരന്തരം കുറ്റപ്പെടുത്തി ഉണ്ണി പ്രിയങ്കയെ ശാരീരികമായും മാനസികമായി പീഡിപ്പിക്കാറുണ്ടൊയിരുന്നു എന്ന് ബന്ധക്കൾ നൽകിയ പരാതിയിൽ പറയുന്നു, ശാരീരക മർദ്ദനത്തിന് തെളിവായി പ്രിയങ്കിയും ശരീരിത്തിൽ മർദ്ദനമേറ്റതിന്റെ വീഡിയോയും കുടുംബ പുറത്ത് വിട്ടിട്ടുണ്ട്.. എന്നാൽ ഈ കേസിൽ ഉണ്ണി രാജൻ പി ദേവും കുടുംബവും പ്രതികരിച്ചിട്ടില്ല.
ALSO READ : ഇനിയും കൊല്ലരുത്: താൻ പൂർണ ആരോഗ്യവനാണെന്ന് ശക്തിമാൻ
2019 നവംബറിലായിരുന്നു ഉണ്ണിയും പ്രിയങ്കയും തമ്മിൽ വിവാഹിതരാകുന്നത്. ആട് ഒരു ഭീകര ജീവിയാണ് എന്ന് സിനിമലൂടെയാണ് ഉണ്ണി ചലച്ചിത്ര ലോകത്തിലേക്കെത്തുന്നത്. ഇടി, രക്ഷാധികാരി ബൈജു, ആട് 2, ജനമൈത്രി തുടങ്ങിയ നിരവധി ചിത്രങ്ങളിൽ ഉണ്ണി പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...