New Delhi: രാജ്യത്ത് പ്രതിദിനം നടക്കുന്നത് 80 കൊലപാതകങ്ങള്‍. രാജ്യത്ത് കഴിഞ്ഞ വര്‍ഷം 29,193 കൊലപാതകങ്ങളാണ് ഉണ്ടായത്. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (National Crime Records Bureau - NCRB) ആണ് ഈ വിവരം പുറത്തുവിട്ടത്
NCRBയുടെ റിപ്പോര്‍ട്ട് പ്രകാരം 2019 ൽ, പ്രതിവർഷം ശരാശരി 79 കൊലപാതകങ്ങളോടെ 28,915 കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1 ശതമാനത്തിന്റെ നേരിയ വർദ്ധനവാണ് 2020ല കാണിക്കുന്നത്.
എന്നാല്‍, കൊലപാതകങ്ങളുടെ കാര്യത്തില്‍ രാജ്യത്ത് ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്ന സംസ്ഥാനം ഏതെന്ന ചോദ്യത്തിന് ഉത്തര്‍ പ്രദേശ് (Uttar Pradesh) ആണ് ഉത്തരം. ഉത്തര്‍ പ്രദേശില്‍ കഴിഞ്ഞ വര്‍ഷം 3,779 കൊലപാതകങ്ങളാണ് നടന്നത്. ബീഹാറില്‍ 3,150, മഹാരാഷ്ട്രയില്‍ 2,163 കൊലപാതകങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
എന്നാല്‍, രാജ്യത്ത് ശരാശരി 80 കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ 77 ബലാത്സംഗവും നടക്കുന്നതായാണ് ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2020 ല ഏറ്റവും കൂടുതല്‍ ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ്. 5,310 കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തൊട്ടുപിന്നില്‍ ഉത്തര്‍ പ്രദേശ് ആണ്, 2,769 കേസുകള്‍. 2019 ലെ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ 2019ല്‍ 62.3% ആയിരുന്നത് 2020 ല്‍ 56.5% ആയി കുറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA