Karnataka: ഹോസ്റ്റൽ ശുചിമുറിയിൽ ഒളിപ്പിച്ച ക്യാമറയിലൂടെ പെണ്‍കുട്ടികളുടെ നഗ്ന, അര്‍ദ്ധ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റില്‍, കര്‍ണാടകയിലാണ് സംഭവം.
ചണ്ഡീഗഡ് സംഭവം നടന്ന് മാസങ്ങൾക്കകമാണ് കര്‍ണാടകയിലും സമാന സംഭവം ആവര്‍ത്തിക്കുന്നത്. കർണാടകയിൽ പെൺകുട്ടികളുടെ അർദ്ധ നഗ്ന ദൃശ്യങ്ങൾ പകർത്തിയതിന് ഒരു സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. 1200ലധികം അർദ്ധനഗ്ന വീഡിയോകളും പെൺകുട്ടികളുടെ ചിത്രങ്ങളും വിദ്യാർത്ഥി റെക്കോർഡ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൗത്ത് ബെംഗളൂരുവിലെ ഹൊസകെരെഹള്ളിയിലെ സ്വകാര്യ കോളേജുകളിലൊന്നിലാണ് സംഭവം.
Also Read: Thalassery Double Murder Case: തലശേരി ഇരട്ടക്കൊലപാതകം: ഏഴു പേര്‍ കസ്റ്റഡിയില്‍
ഹോസ്റ്റലിലെ വിദ്യാർത്ഥിനികളുടെ വീഡിയോ റെക്കോർഡ് ചെയ്യുന്നതിനായി ശുചിമുറിയിൽ ഒളിക്യാമറ സ്ഥാപിക്കുന്ന സമയത്ത് ഇയാളെ പിടികൂടുകയായിരുന്നു. ഒരു ശുചിമുറിയിൽ ക്യാമറ ഘടിപ്പിക്കുന്നതിനിടെയാണ് ശുഭം എം ആസാദ് എന്ന പ്രതിയെ പെണ്‍കുട്ടികള്‍ കൈയോടെ പിടികൂടിയത്. നവംബർ 19 നാണ് സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഗിരിനഗർ പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തു.
Also Read: Rape with man: യുവാവിനെ പീഡിപ്പിച്ച് പെണ്‍കുട്ടികള്‍
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് ശേഷം പോലീസ് പ്രതിയെ വിളിച്ചു വരുത്തി ലാപ്‌ടോപ്പ് പരിശോധിച്ചപ്പോൾ 1200-ലധികം റെക്കോർഡിംഗുകളും വിദ്യാർത്ഥിനികളുടെ നഗ്ന ചിത്രങ്ങളും കണ്ടെത്തി.
ഇതോടെ, പോലീസ് ഇയാളുടെ ലാപ്ടോപ്, മൊബൈല്‍ തുടങ്ങിയ ഉപകരണങ്ങൾ പിടിച്ചെടുത്തു, സ്വകാര്യ വീഡിയോകളോ ചിത്രങ്ങളോ ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുണ്ടോയെന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുകയാണ്.
എന്നാൽ, ഇതാദ്യമായല്ല, ഇതേ കേസില്‍ ഇയാളെ പിടികൂടുന്നത്. നവംബർ 13-ന് മാനേജ്‌മെന്‍റ് ഇയാളെ പിടികൂടിയെങ്കിലും ഭാവിയിൽ ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകിയതോടെ വിട്ടയയ്ക്കുകയുമായിരുന്നു. പിന്നീട് നവംബർ 19 ന് വിദ്യാർത്ഥിനികള്‍ ഇയാളെ കൈയോടെ പിടികൂടുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...