പാലക്കാട്: Palakkad Shahjahan Murder Case: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു മരിച്ച കേസിൽ രണ്ടുപേര്‍ പിടിയിലെന്ന് സൂചന. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളും പ്രതികളെ സഹായിച്ചയാളുമാണ് പിടിയിലായതെന്നാണ് റിപ്പോർട്ട്. ഇരുവരും രണ്ടിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. ഒരാളെ പട്ടാമ്പിയിൽ നിന്നും മറ്റേയാളെ പൊള്ളാച്ചിയിൽ നിന്നും പിടികൂടിയതായിട്ടാണ് വിവരം.
Also Read: Palakkad Shahjahan Murder Case: ഷാജഹാൻ വധം: ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന ഷാഹജാനെ വെട്ടിക്കൊന്ന കേസിൽ മൊത്തം എട്ട് പ്രതികളാണുള്ളത് എന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബിജെപി അനുഭാവികളായ എട്ടുപേരാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഷാജഹാന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് നല്‍കിയ മൊഴി. കേസ് അന്വേഷണത്തിനായി പാലക്കാട് ഡിവൈഎസ്പി വി.കെ.രാജുവിന്റെ മേല്‍നോട്ടത്തില്‍ 19 അംഗ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. കൊലപാതകത്തിന് കാരണം രാഷ്ട്രീയ വിരോധമാണോ എന്നത്തിൽ വ്യക്തത ഇല്ലെന്നായിരുന്നു ജില്ലാ പൊലീസ് മേധാവിയുടെ ആദ്യ നിലപാടെങ്കിലും സംഭവത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വൈകിട്ട് പുറത്തുവന്നതോടെ ഇതു സംബന്ധിച്ച കാര്യത്തിൽ വ്യക്തത വന്നിട്ടുണ്ട്.
Also Read: ശരീരഭാരം പെട്ടെന്ന് കുറയ്‌ക്കണോ? ഈ ചായ കുടിക്കൂ, ഫലം ഉറപ്പ്!
രാഷ്ട്രീയ വിരോധമാണ് കാരണമെന്നാണ് റിപ്പോർട്ട്. പ്രതികളിൽ ചിലര്‍ കൊലപാതകം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തേ ജയില്‍ശിക്ഷ അനുഭവിച്ചവരാണെന്നാണ് സൂചന ലഭിക്കുന്നത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് സിപിഎമ്മും ബിജെപിയും ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി നേരിട്ടാണ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നത്. പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം. കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്. രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...