കോട്ടയം: ബസ് സ്റ്റോപ്പിൽ നിന്ന യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയിലായി. കറുകച്ചാൽ കുറുമ്പനാടം ഭാഗത്ത് ഇരുപത്തിയേഴിൽ വീട്ടിൽ ജിജി കെ ആന്‍റണി (36) എന്നയാളെയാണ് അറസ്റ്റിലായത്. ചിങ്ങവനം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം 19ന് രാവിലെ 6:45 മണിയോടുകൂടി മന്ദിരം ബസ് സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം.
വഴിയിലൂടെ നടന്നുവരികയായിരുന്ന യുവതിയുടെ കഴുത്തിൽ കിടന്നിരുന്ന മാല സ്കൂട്ടറിലെത്തിയ ഇയാൾ പൊട്ടിച്ചു കടന്നുകളഞ്ഞു. പരാതിയെ തുടർന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്‍റെ പ്രത്യേക നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി ഡിവൈഎസ്പി എ.കെ വിശ്വനാഥന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെക്കുറിച്ച് വിവരം ലഭിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടി. പാമ്പാടി, മണർകാട് എന്നീ സ്റ്റേഷൻ പരിധികളിൽ സമാനമായ രീതിയിൽ മാല കവർച്ച ചെയ്ത് കടന്നുകളഞ്ഞത് ഇയാളാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ ഇയാൾക്ക് തൃക്കൊടിത്താനം സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.