Thiruvananthapuram : തിരുവനന്തപുരം നഗരസഭാ വഴി നടത്തുന്ന പട്ടിക ജാതി ക്ഷേമ പദ്ധതികളിൽ ഒരു കോടി നാല് ലക്ഷം രൂപയുടെ ക്രമക്കേട് ഉള്ളതായി ഓഡിറ്റ് റിപ്പോർട്ട് പുറത്ത് വന്നു. പട്ടിക ജാതി വകുപ്പ് നടത്തിയ ഓഡിറ്റിലാണ് ക്രമക്കേട് പുറത്തായത്. ആദ്യം പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ പ്രകാരം 75 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നിരുന്നു.
ഒരു കോടി നാല് ലക്ഷം രൂപയും 24 അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പ്രധാന പ്രതി എൽഡി ക്ലർക്ക് ആയ രാഹുൽ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. എൽഡി ക്ലർക്കായ രാഹുലിന്റെയും സുഹൃത്തുക്കളുടെയും അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയിരിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
നഗരസഭയിലെ ഒരു ഉദ്യോഗസ്ഥനും താത്കാലിക ജീവനക്കാരനുമാണ് കേസിലെ പ്രധാന സൂത്രധാരന്മാരെന്ന് കണ്ടെത്തിയിട്ടുണ്ട്. പട്ടിക ജാതി വിഭാഗത്തിലെ നിർധനർക്ക് നഗരസഭ വഴിയാണ് ക്ഷേമ പതാധികൾ വിതരണത്തെ ചെയ്തിരുന്നത്. ചകിത്സ സഹായം, വെള്ളപ്പൊക്ക സഹായം, വിവാഹ ധനസഹായം, മിശ്രവിവാഹ ധനസഹായം, പഠനമുറി നിർമ്മാണം എന്നിവയ്ക്കുള്ള പണം ആണ് ഇപ്പോൾ തട്ടിയെടുത്തിരിക്കുന്നത്.
അപേക്ഷകൾ പ്രകാരമാണ് പണം നല്കിയതെങ്കിലും ബാങ്ക് അക്കൗണ്ട് നമ്പറുകൾ എൽഡി ക്ലർക്കായ രാഹുലിന്റെയും സുഹൃത്തുക്കളുടെയും ആണെന്ന് കണ്ടെത്തിക്കുകയായിരുന്നു. കേസിൽ എസ്സി പ്രൊമോട്ടർമാറും ഉൾപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷേമപദ്ധതികൾ വഴി അപേക്ഷകർക്ക് സാധാരണയായി ഒരു അക്കൗണ്ടിലേക്ക് ഒരു തവണയേ പണം കൈമാറൂ.
ALSO READ: വനിത ഡോക്ടർക്കെതിരായ ആക്രമണം ; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് Minister V Sivankutty
എന്നാൽ 24 അക്കൗണ്ടിലേക്ക് നിരവധി തവണ പണം കൈമാറിയത് ശ്രദ്ധയിൽപെട്ടതാണ് ക്രമക്കേട് കണ്ടെത്താൻ വഴിത്തിരിവായത്. ഈ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ രാഹുലിന്റെയും സുഹൃത്തിനെയും ആണെന്ന് കണ്ടെത്തുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...